Steve Tales – Part 15:
SCENE — Four year old Steve is watching some geographic channel in TV. On screen, there were planets, satellites etc…etc…
AMMA ( curiously): എടാ Stevu… ഇത് എന്താടാ ഈ TV ൽ കാണുന്നത്? Sun ഉം moon ഉം ഒക്കെ ആണോ?
STEVE: അല്ല, ഇത് Space ആണ്.
AMMA: 😳 (ഞെട്ടലോടെ) അപ്പൊ, ആ കാണുന്നത് space ലോട്ട് പോകുന്ന വണ്ടിയാണോടാ?
STEVE: Yes, it’s a spaceship!!
AMMA: 😳😳😳 പ്ലിംഗ്.
– Neetha (18/11/2016)
Steve Tales – Part 14:
SCENE — school കഴിഞ്ഞ് (kindergarten) തിരിച്ചു വരുന്ന വഴി അമ്മയും മക്കളും അടുത്തുള്ള ഒരു park ൽ കളിക്കാൻ പോയി. അവിടുത്തെ ഒരു ഊഞ്ഞാലിൽ കിടക്കുന്ന അനിയനെ ഒരു കൊച്ചു danish പെൺകുട്ടി ആട്ടുന്നു … അവൻ അത് ആസ്വദിച്ചു കിടക്കുന്നു…. Stevu അതു നോക്കി നിൽക്കുന്നു.
AMMA: എടാ stevu, അത് നിൻ്റെ അനിയനെക്കാലും കുഞ്ഞ് ഒരു baby യാടാ…
STEVE: പക്ഷേ… അത് girl അല്ലേ? Johan boy അല്ലേ? (thinking….) ചിലപ്പോൾ അവന് ആ കൊച്ചിനെ ഇഷ്ടപെട്ടായിരിക്കും… എനിക്ക് എൻ്റെ ക്ലാസിലെ Kamilie യെ പോലെ ….🤔
AMMA: 😳😳😳
– Neetha (16/09/2016)
Steve Tales – Part 13:
SCENE — Denmark ലെ ഒരു sunny day. കാര്യം sunny എങ്കിലും സാമാന്യം തണുപ്പും ഉണ്ട്. Around 15 degree. അമ്മയും മക്കളും school കഴിഞ്ഞ് വീട്ടിലോട്ട് നടക്കുന്നു.
AMMA: എടാ stevu, നമ്മുക്ക് ആ വെയിലത്ത് കൂടി നടക്കാം. അപ്പോൾ തണുക്കില്ലല്ലോ!
(ഞങ്ങൾ അപ്പുറത്തോട്ട് മാറി നടന്നതും വെയിൽ പോയി. കുറച്ച് കഴിഞ്ഞ് വന്നു…. പോയി…. വന്നു….)
AMMA: എടാ stevu, ഈ sun നമ്മളെ പറ്റിക്കുവാണല്ലോടാ!
STEVE (thinking): അമ്മേ… അത് sun നമ്മളെ പറ്റിക്കന്നതല്ല…. അത് ഇടയ്ക്ക് ഉറങ്ങി പോകുന്നതാ… പെട്ടന്ന് കണ്ണു തുറക്കുമ്പോളാ വെയിൽ വരുന്നത്.
AMMA: 😂😃😘
– Neetha (11/09/2016)
Steve Tales – Part 12:
SCENE — Denmark is a cycling country. Almost 80% Danes cycle daily. അതു കൊണ്ട് തന്നെ cycles are very expensive too. Steve “cycle വേണം” എന്ന് daily സുകൃത ജപം ചൊല്ലി നടക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു… Finally, ഒത്തു കിട്ടിയപ്പോൾ appa ഒരു cycle വാങ്ങി കൊടുത്തു.
STEVE (cycling): അമ്മേ, അമ്മ പിടിക്കാത്തപ്പോൾ ഞാൻ വീഴാൻ പോകുവാണല്ലോ?
AMMA: എടാ, അതിന്റെ balancing wheel fit ചെയ്യണം. അത് fit ചെയ്യാനുള്ള screwdriver ഇല്ല. അമ്മ പിന്നീട് അത് മേടിച്ച് fit ചെയ്തു തരാം.
STEVE (praying aloud): ഈശോയെ, cycle മേടിച്ചു തന്നു… പക്ഷേ screwdriver തന്നില്ലല്ലോ ?? അതെന്ത് പണിയാ കാണിച്ചേ?
AMMA: 😂😂😂
– Neetha (28/07/2016)