Steve Tales – Part 17 :

SCENE: എന്നും രാവിലെ school ൽ പോകാൻ ready ആകുന്നത് ഒരു വല്യ ചടങ്ങാണ്.  Ready ആകേണ്ട സമയത്ത്  toys എടുക്കാൻ പോകുക, പട വെട്ടാൻ പോകുക…  തുടങ്ങിയ നിരവധി കലാപരിപാടികൾ  കാരണം എപ്പോഴും  last ready ആകുന്നത് steve തന്നെ.

AMMA (announcing): ഇന്ന് മുതൽ ആരാണ് first റെഡി ആകുന്നത് എന്ന് നോക്കാം…. അമ്മയും മക്കളും തമ്മിലുള്ള competition.(കേട്ട ഉടനെ തന്നെ, steve അതിവേഗം ready ആയി first ആയി.)
STEVE: ഞാൻ ജയിച്ചേ.. ഞാൻ ജയിച്ചേ !!(Competition worked for two days…. and after that steve returned back to square one)
AMMA (getting ready soon the next day): ദേ ഇന്ന്  അമ്മ ജയിച്ചല്ലോ !! നിങ്ങളെ എല്ലാരേം തോല്പ്പിച്ചു.
STEVE: അമ്മ…It’s not just about winning… you know.. !!!
AMMA: 😳😔ഉവ്വടാ ഉവ്വേ

Neetha ( 10-Nov-2017 )

Steve Tales – Part 16 :

SCENE : അമ്മയുടെ പാചക പരീക്ഷണങ്ങൾക്ക് സ്ഥിരം നിരുത്സാഹമായി മക്കൾ രണ്ടും രംഗത്തുണ്ട്. പുതിയതായി എന്തുണ്ടാക്കിയാലും ആ item സംശയദൃഷ്ടിയോടെ നോക്കി… ഒന്നു മണത്തു നോക്കി… ഉടനെ വേണ്ട എന്ന് പറഞ്ഞ് മാറ്റി വയ്ക്കും. ആയതിനാൽ താത്കാലികമായി അമ്മ പരീക്ഷണങ്ങൾ മാറ്റി വച്ചിരിക്കുകയായിരുന്നു. അപ്പോളാണ് “കുട്ടികൾക്ക്  പോലും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണ് ബോളി” എന്ന caption strike ചെയ്തത്. അങ്ങനെ മറ്റൊരു അംഗത്തിന് തയ്യാറായി. (ഉണ്ടാക്കിയ ബോളി മറ്റൊന്നും പറയാതെ അപ്പ & ഇളയ പുത്രൻ കഴിക്കുന്നത് കണ്ട് നിർവൃതിയോടെ അമ്മ)
AMMA (thinking): ഹാവൂ… ഇത്തവണത്തെ item click ആയി എന്ന് തോന്നുന്നു. ഇനി Steve വിനു കൂടി ഒന്ന് കൊടുത്ത് നോക്കണം.(വൻ പ്രതീക്ഷയോടെ അമ്മ കൊച്ചിനു ബോളി സമർപ്പിച്ചു).
STEVE (taking the first tiniest bite) : “Hmm…..Taste Horrible”!
AMMA😬😬😬😰 (thinking): PreK യിൽ ആയതേ ഉള്ളൂ…. എങ്കിലും ഇതൊക്കെ english ൽ പറയാൻ പഠിച്ചു.😬 ഇവനെയൊക്കെ അതിരാവിലെ ഈ കൊടും തണുപ്പത്ത് international school ൽ കൊണ്ടാക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം. 😏😝

 Epilogue (Steve Tales – Part 16):

മറ്റൊരിക്കൽ, അമ്മ Pizza പരീക്ഷണത്തിനിടയിൽ പിള്ളേരെ മര്യാദ പഠിപ്പിക്കാൻ പോയതിനാൽ അന്നത്തെ pizza കരിഞ്ഞു പോയി. അത് കണ്ടയുടനേ STEVE : “You made a yukky pizza??? “AMMA: 😞 (ഇടയ്ക്കൊക്കെ realistic comment ഉം വരാറുണ്ട് 😜)

Neetha (07/03/2016)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s