‘One of the most expensive cities in the world’ ആയ ‘Copenhagen/Denmark’ ൽ താമസിക്കുന്നതിൽ ഉള്ള ഒരു ഗുണം free medical care for all, and free dental care for kids upto 16 years ആണ്. അങ്ങനെയുള്ള മറ്റൊരു regular dental checkup നു പോയ കൊച്ചിനെ senior doctor ശെരിക്കു ഒന്ന് പരിശോധിച്ചു. കാര്യമായ കുഴപ്പങ്ങൾ ഒക്കെ നേരത്തേ fix ചെയ്തതിനാൽ ഇനി മറ്റൊന്നുമില്ല എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. എങ്കിലും european style ൽ “No sweets, No ice cream, No more chocolates… Else your teeth will be bad…” എന്നൊക്കെ ഗുണദോഷിക്കാൻ മറന്നില്ല. Checkup ൽ ഉടനീളം നന്നായി സഹകരിച്ച കൊച്ച്, finally കിട്ടാറുള്ള ‘gift’ നായി കാത്തിരുന്നു. ഒരു Box നിറയെ stickers/ small animal figures ഒക്കെ മുന്നിൽ നിരന്നു. അതിൽ നിന്ന് ഇഷ്ടപ്പെട്ട രണ്ടെണ്ണം തിരഞ്ഞെടുത്ത് കയ്യിൽ വച്ചു. സാധാരണ രണ്ടോ, മൂന്നോ എടുത്താലും doctors mind ചെയ്യാറില്ല. എന്നാൽ ഇത്തവണ junior dentist പറഞ്ഞു “Sorry… you can pick only one! “. ചിരിച്ചു മയക്കൽ പ്രയോഗം പോലും വിലപ്പോയില്ല. മൊത്തത്തിൽ ഇത്തവണത്തെ dental visit ൽ ഒരു കല്ലുകടി… എല്ലാം കഴിഞ്ഞ് അമ്മ ‘bye bye’ പറഞ്ഞ് തിരിച്ചു പോരാൻ തുടങ്ങവേ, കൊച്ച് തിരിഞ്ഞു നിന്ന് doctor നോടായി പറഞ്ഞു – “Your teeth is also dirty!”. 👹👹 അത് കേട്ട് അന്താളിച്ചു നിന്ന doctor റെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ച്, ‘bye….’ എന്ന് നീട്ടി പറഞ്ഞ്, അമ്മ ജീവനും കൊണ്ട് വീട്ടിലോട്ടോടി..🤪
– Neetha ( 07-Oct-2019 )