Johan Vikris – Part 11 :

ഇടയ്ക്കിടക്ക് ഉദിക്കുന്ന ഭൂദോദയത്തിന്റെ ഭാഗമായി സ്വയം നന്നാവാൻ അപ്പ തീരുമാനിച്ചു – എല്ലാ ദിവസവും office ൽ നിന്നു നേരത്തേ വീട്ടിൽ വരുക; പിന്നേയും പണികൾ ബാക്കിയുണ്ടെങ്കിൽ അത് വീട്ടിൽ ഇരുന്ന് ചെയ്തു തീർക്കുക. അതായിരുന്നു ആ തീരുമാനം! അങ്ങനെയെങ്കിലും daily routines കുറച്ചു കൂടെ systematic ആക്കുക എന്നതായിരുന്നു ലക്ഷ്യം. എന്തായാലും അതിന്റെ ഫലമായി അപ്പനും മക്കൾക്കും daily കൊച്ചു വർത്താനങ്ങൾക്കായി കുറച്ചു കൂടുതൽ സമയം ലഭിച്ചു. അങ്ങനെയുള്ള ഒരു കൊച്ചുവർത്താനത്തിനു ശേഷം അപ്പ വേഗം അടുക്കളയിലോട്ട് കടന്നു വന്നു. അവിടെ സ്വല്പം ധൃതി പണിയിൽ ആയിരുന്ന അമ്മയോടായി പറഞ്ഞു – ” ഹോ… എന്തെല്ലാം tensions ആണ് പിള്ളേർക്ക് !! ” കാര്യം പിടികിട്ടാതെ സംശയദൃഷ്ടിയോടെ നോക്കി നിന്ന അമ്മയോടായി അപ്പ തുടർന്നു…. നമ്മുടെ ഇളയ മോൻ പറയുവാണ്… ” അപ്പേ… when I grow up, I will have to marry… when I marry, I will need a ring… So… where is my ring ??”🙄 കൊച്ചിന്റെ dialogue കേട്ട ഉടനേ അമ്മ പൊട്ടിച്ചിരിച്ചു !!അപ്പ തുടർന്നു – ഞാൻ അവനോട് പറഞ്ഞു, ” നീ ഇപ്പോൾ അതൊക്കെ ഓർത്ത് tension അടിക്കേണ്ട… അതിനൊക്കെ ഞാൻ വഴിയേ പരിഹാരം ഉണ്ടാക്കി തരാം!” 😛 കൊച്ചിന്റെ കൊച്ചു കൊച്ചു വലിയ tensions ഓർത്തോർത്ത് അപ്പയും അമ്മയും ചിരി തുടർന്നു !!!

Neetha ( 14-Feb-2020 )

Johan Vikris – Part 10 :

‘One of the most expensive cities in the world’ ആയ ‘Copenhagen/Denmark’  ൽ താമസിക്കുന്നതിൽ ഉള്ള ഒരു ഗുണം free medical care for all, and free dental care for kids upto 16 years ആണ്. അങ്ങനെയുള്ള മറ്റൊരു regular dental checkup നു പോയ കൊച്ചിനെ senior doctor ശെരിക്കു ഒന്ന് പരിശോധിച്ചു. കാര്യമായ കുഴപ്പങ്ങൾ ഒക്കെ നേരത്തേ fix ചെയ്തതിനാൽ ഇനി മറ്റൊന്നുമില്ല എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. എങ്കിലും european style ൽ “No sweets, No ice cream, No more chocolates… Else your teeth will be bad…” എന്നൊക്കെ ഗുണദോഷിക്കാൻ മറന്നില്ല. Checkup ൽ ഉടനീളം നന്നായി സഹകരിച്ച കൊച്ച്, finally കിട്ടാറുള്ള ‘gift’ നായി കാത്തിരുന്നു. ഒരു Box നിറയെ stickers/ small animal figures ഒക്കെ മുന്നിൽ നിരന്നു. അതിൽ നിന്ന് ഇഷ്ടപ്പെട്ട രണ്ടെണ്ണം തിരഞ്ഞെടുത്ത് കയ്യിൽ വച്ചു. സാധാരണ രണ്ടോ, മൂന്നോ എടുത്താലും doctors mind ചെയ്യാറില്ല. എന്നാൽ ഇത്തവണ junior dentist പറഞ്ഞു “Sorry… you can pick only one! “. ചിരിച്ചു മയക്കൽ പ്രയോഗം പോലും വിലപ്പോയില്ല. മൊത്തത്തിൽ ഇത്തവണത്തെ dental visit ൽ ഒരു കല്ലുകടി… എല്ലാം കഴിഞ്ഞ് അമ്മ ‘bye bye’ പറഞ്ഞ് തിരിച്ചു പോരാൻ തുടങ്ങവേ, കൊച്ച് തിരിഞ്ഞു നിന്ന് doctor നോടായി പറഞ്ഞു – “Your teeth is also dirty!”. 👹👹 അത് കേട്ട് അന്താളിച്ചു നിന്ന doctor റെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ച്, ‘bye….’ എന്ന് നീട്ടി പറഞ്ഞ്, അമ്മ ജീവനും കൊണ്ട് വീട്ടിലോട്ടോടി..🤪

– Neetha ( 07-Oct-2019 )

Johan Vikris – Part 9 :

Internet “തീർന്നു” പോയതിനാൽ ചേട്ടനും അനിയനും ലാപ്ടോപ്പിൽ “paint” ൽ പടം വരച്ചു  കളിച്ചുകൊണ്ടിരിക്കുന്നു. തൊട്ടടുത്തിരുന്ന് അപ്പ മറ്റൊരു Laptop ൽ office ജോലികളിൽ വ്യാപൃതനായി ഇരിക്കുന്നു. ഇടയ്ക്കിടക്ക് ഇവൻമാർ എന്താണ് ഒപ്പിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നുമുണ്ട്. അനിയന്റെ drawing ന് suggestion ആയി ചേട്ടൻ പറഞ്ഞു – ” Not like that… Draw a line here”. ഇത് കേട്ട ഉടനേ അപ്പ പറഞ്ഞു – “അത് സാരമില്ലടാ… അത് അവിടെ കിടക്കട്ടേ… നീ ബാക്കി വരച്ചോ…”  ഉടനേ അഞ്ച് വയസുകാരൻ അനിയൻ, ചേട്ടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു – “Control Z”. 😳 അത് കേട്ട് ഞെട്ടിത്തരിച്ച അപ്പ, “ങേ? അവന് അ, ആ ,ഇ ,ഈ പോലും അറിയില്ല… എന്നിട്ട് Ctrl Z പോലും…” എന്ന് എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്നു !!😆

– Neetha ( 24-Oct-2018 )

Johan Vikris – Part 8 :

പതിവിനു വിപരീതമായി ചേട്ടനും അനിയനും വളരെ ഒരുമയോടെ കളിച്ചുകൊണ്ടിരിക്കുന്നു. ചേട്ടൻ “Robot”, അനിയൻ “Master‌”. Master കല്പിച്ചതനുസരിച്ച് Robot അനിയനെ എടുത്ത് പൊക്കികൊണ്ട് നടക്കുന്നു. യാത്ര അവസാനിച്ചപ്പോൾ Master പറഞ്ഞു  ”ഇങ്ക്…. എഡി.. ബിൽ . അവർ എന്തൊക്കെയോ പുലമ്പുന്നു എന്ന് കരുതി അടുത്തു നിന്ന അമ്മ പെട്ടെന്ന് ഒരു ഞെട്ടലോടെ അത് തിരിച്ചറിഞ്ഞു. “എന്റെ അമ്മോ.. Incredible !!!” 😳😳 (നാലര വയസുകാരന്റെ English dictionary യിൽ ഈ വാക്കുകൾ ഒക്കെ കൂട്ടിചേർത്ത TV Cartoon ന് നമോവാകം 🙏)

Neetha ( 15-Mar-2018 )

Johan Vikris – Part 7 :

പനിയടിച്ച് രണ്ടു മൂന്നു ദിവസമായി class ൽ പോകാതെയിരുന്ന Johan നെ പല്ലു തേപ്പിച്ചതിനു ശേഷം, അമ്മ brush ചെയ്തു കൊണ്ടിരിക്കുന്നു. മുറിക്കു പുറത്തിറങ്ങിയ കൊച്ച് “അമ്മയെ lock ചെയ്തേ..” എന്ന് പറഞ്ഞ് door അടച്ചു. പേടി അഭിനയിച്ച് അമ്മ കരഞ്ഞപ്പോൾ, കൊച്ച് പതിയേ door തുറന്നു. Brush ചെയ്ത് കഴിഞ്ഞ് അമ്മ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ, കൊച്ച് door wide open ആക്കി വച്ച്, മെല്ലെ ഒന്ന് തല കുനിച്ച്, കൈ നീട്ടിക്കൊണ്ട് പറഞ്ഞു.. “Ladies first..!!”. 😃 പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു നീങ്ങിയ അമ്മയുടെ പിന്നാലെ നടന്ന് കൊണ്ട് കൊച്ച് വീണ്ടും പറഞ്ഞു .. ” then gentleman…!!” 😆😁😍

Neetha ( 14-Dec-2017 )

Johan Vikris – Part 6 :

US ലെ ആഘോഷം ആയ Thanks-giving day celebrate ചെയ്യാൻ prek ഇലെ teachers തീരുമാനിച്ചു. ആ ദിവസം International lunch day ആയി announce ചെയ്തു. Parents എല്ലാരും അവരവരുടെ നാട്ടിലെ ഒരു food കൊണ്ട് വന്നു share ചെയ്യണം. വിഭവസമൃദ്ധമായ lunch ന് ഇടയിൽ Johan അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു.  കൊച്ചു  കുറേ നേരം ഒരു lady യോട് സംസാരിച്ചുകൊണ്ട് നിൽക്കുന്നതു കണ്ട്, വല്ല പന്തി കേടും ആണോ എന്നറിയാൻ ഞാൻ അടുത്തുകൂടി.  Johan ന്റെ  class ലെ intern teacher (Ms. Anka) ആയിരുന്നു അത്.  പരിചയപെട്ടു കഴിഞ്ഞപ്പോൾ she said – “He in unbelievable!!! He is amazing!!”.  കേട്ടു കഴിഞ്ഞപ്പോൾ ഒരു കോരിത്തരിപ്പ്  ഉണ്ടായെങ്കിലും ഏതു context ൽ ആണ് അത് പറഞ്ഞത് എന്ന് ഓർത്തു പോയി.  അങ്ങനെ ഇരിക്കെ ആണ് danish winter ആനന്ദകരമാക്കാൻ  spirit week ആഘോഷിക്കാൻ school authorities തീരുമാനിച്ചത്.  Miserable monday –  dress up in payjamas, Twin tuesday – two people dress up exactly same way…. അങ്ങനെ അങ്ങനെ… സാധാരണ മുടി ഒക്കെ ചീവി കെട്ടി വെയ്ക്കുന്ന Johan ന്റെ teacher (Ms.Victoria), miserable monday ആഘോഷിക്കാൻ  ഒരു payjama ഒക്കെ ഇട്ട്, മുടി അഴിച്ചിട്ടു class ൽ എത്തി. Teacher റെ കണ്ട ഉടനെ Johan said… “your hair…🤔🤔 “!!! അതിശയിച്ചു പോയ teacher അമ്മയോട് – “He is the first one to notice everything on me”. സ്വന്തം teacher ന്റെ shoes,  necklace,  nail polish മുതൽ hair style വരെ notice ചെയ്തു comment ചെയ്യുന്ന നാല് വയസുകാരൻ.  എങ്ങനെ unbelievable ആകാതെ ഇരിക്കും?? 🤔😝
(Note: Last year കൊച്ചിന്റെ class ൽ intern ആയിരുന്ന teacher (Ms. Zoe) നെ ഈ വർഷം school ൽ meet ചെയ്തപ്പോൾ പറഞ്ഞതും  അറിയാതെ ഓർത്തു പോകുന്നു… “so nice to meet you…. I just met the prek teachers… heard Johan is doing well this year… so happy for you…. You know what…,  last year when i went home in a not-so-good mood,  my husband used to ask me – how was Johan today?” 😝😂)

Neetha (28-Nov-2017 )

Johan Vikris – Part 5 :

ക്ലാസ്സിൽ എന്തോ കാര്യമായ കുസൃതി കാട്ടിയ Johan നെ Pre-k യിലെ ടീച്ചർ വിളിച്ചു അടുത്ത് ഇരുത്തി. എന്നിട്ട് european സ്റ്റൈലിൽ, ചെയ്ത തെറ്റിനെ അവലോകനം ചെയ്ത് … അതിന്റെ ഗുണദോഷങ്ങൾ എല്ലാം വിവരിച്ചു കൊടുത്തു. അതെല്ലാം തല കുനിച്ചു ഇരുന്നു കേട്ടുകൊണ്ടിരുന്ന കൊച്ച്, ടീച്ചർ സ്വൽപ്പം ഒന്ന് നിർത്തിയപ്പോൾ, ടീച്ചറിന്റ മുഖത്തു നോക്കി പറഞ്ഞു – “I love your indoor shoes!!”.😜 പൊട്ടിച്ചിരിച്ചു കൊണ്ട് teacher ഗീതോപദേശം തല്ക്കാലതേക്ക് അവസാനിപ്പിച്ചു. 😝😁😎
(Note: Johan ന്റെ teacher ആളൊരു fashion കാരിയും shoes പ്രേമിയും ആണ്. കൊച്ച് teacher ന്റെ weak point ൽ തന്നെ കേറി പിടിച്ചു 😝)

Neetha ( 08-Nov-2017 )

Johan Vikris – Part 4 :

സ്വന്തം class ലെ ഏക Indian ആൺകുട്ടിയായിരുന്നു Johan. ആയതിനാൽ european കുട്ടികളിൽ സാധാരണയായി കാണാത്ത അടിപിടി, ഉന്ത്, തള്ള്, കീറിപ്പൊളി എന്നീ കലാപരിപാടികളിൽ വളരെ അധികം മുൻപന്തിയിൽ തന്നെ കൊച്ചുണ്ട്. പക്ഷെ കഴിഞ്ഞ വർഷത്തേക്കാൾ  സ്വൽപ്പം മോശം performance ആണ് ഈ വർഷം. 😜എന്തായാലും ഈ ഒരു situation ൽ ഇരിക്കുമ്പോൾ ഒരു ദിവസം, ഒരു foreign mother along with her son, approached mamma and asked…” Are you Johan’s mother??” ഒരു ഞെട്ടലോടെ അമ്മ “yy….Yes..”. അപ്പോൾ, “Hi, I am Onni’s mother…”. ഉും…”He has been telling me that he wants to invite Johan home for his birthday party. Actually they are not in the same class…But somehow they know each other”… ഹാവൂ…മനസ്സിൽ ഒരു ലഡ്ഡു പൊട്ടി മോനെ…!!! 😁 “Oh sure!! We will join in…Glad to know that he is making new friends” എന്ന് പറഞ്ഞയച്ചു.!!! 😃😁.

ഇതിനു മുൻപ്, ഒരിക്കൽ Johan was playing outside in the school park after school hours. Then one huge african kid ( in 2nd standard or so) approached me and asked “Is that your boy??”… കാര്യം കൊച്ചു കുട്ടിയാണ് ചോദിച്ചതെങ്കിലും ഒരു ചെറിയ ഭയത്തോടെ I replied, ” yes..”…and he said ” he is so cute.. I like him very much..😍”. അന്ന് മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടിയായിരുന്നു!! 😝😁😃

Neetha ( 20-Apr-2017)

Johan Vikris – Part 3 :

കൊച്ചിൻ്റെ international school entry സംഭവ ബഹുലം ആയിരുന്നു. മൂന്നു വയസുകാരന്റെ class ഇലെ “performance” കാരണം class teacher ഉം അമ്മയും മാനസികമായി കലിപ്പായി…. ഒരു ചെറിയ “cold war” ഉം ആയി…. കാലം മാറി, കഥ മാറി…  കൊച്ചിന് class പരിചയമായി… teacher ന് കുട്ടിയെയും.. അമ്മയെയും… മനസ്സിന്റെ അകലങ്ങൾ കുറഞ്ഞു …. ഒടുവിൽ അതാ ഒരു ദിവസം ആ teacher അമ്മയെ വിളിക്കുന്നു…”Mamma darling….😍”.പകച്ചു പോയി ആ അമ്മ … ഈ സ്നേഹ(തങ്ക) കുടത്തിനെ തിരിച്ചറിയാൻ ഇത്ര വൈകി പോയല്ലോ ദൈവമേ!!😝😂(NB: അവർ അബദ്ധത്തിൽ എങ്ങാനും വിളിച്ചതാണോ എന്തോ? 🤔)

Neetha ( 24-Feb-2017)

Johan Vikris – Part 2:

Danish medium to English medium school transition തുടക്കത്തിൽ വല്ല്യ കഴപ്പമില്ലാതെ നടന്നു. ആദ്യത്തെ ആഴ്ച മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാതെ അങ്ങു പോയി. (ആ ആഴ്ച കൊച്ച് school ലെ toilet ൽ പോയതേയില്ല എന്ന് പിന്നീടറിഞ്ഞു). Second week സംഭവബഹുലമായി. മൂന്ന് വയസുകാരൻ കൊച്ച് toilet ൽ പോയപ്പോൾ അവിടമാകെ നനഞ്ഞു… ഉടുപ്പ് നനഞ്ഞു …. അവൻ toilet trained അല്ല …. അവനു തനിയേ ‘pee ‘ ചെയ്യാൻ അറിയില്ല, complaint… അവസാനം amma’s toilet training in school, parents – meeting principal വരെ… !! കിട്ടിയ extra instruction & training മൂലം third week സുഗമമായി മുന്നോട്ടു പോയി. വളരെ പെട്ടന്ന് തന്നെ അതാ വരുന്നു മറ്റൊരു complaint – “ഞങ്ങളുടെ play time ൽ പുള്ളി ഒതുക്കത്തിൽ – went and pee…d behind the bushes” എന്ന്! മുള്ളാൻ അറിയില്ല എന്ന് പറഞ്ഞ അതേ നാവുകൊണ്ട്, ആരും അറിയാതെ… തനിയേ മുള്ളുന്നു എന്ന complaint in just one week. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്നു എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ… ഇപ്പോൾ കണ്ടറിഞ്ഞു. 😝😂

– Neetha  (11/09/2016)

Johan Vikris – Part 1 :

Denmark ഇലെ international school kindergarten ൽ ചേർക്കാൻ വേണ്ട eligibility criteria ൽ important ആയ ഒന്ന് – “must be completely toilet trained” എന്നതാണ്. അത് കൊണ്ടു തന്നെ, tissue paper സംസ്കാരം പിള്ളേരെ പഠിപ്പിച്ചേക്കാം എന്ന് ഞങ്ങൾ കരുതി. അപ്പോളാണ് കൊച്ചിൻ്റെ ഒരു ചെറിയ change ഞങ്ങൾ കണ്ടെത്തിയത്. ‘ചീചി’ മുള്ളണം എങ്കിലും, കാര്യം സാധിക്കണം എങ്കിലും, എല്ലാം independant ആയി ചെയ്യുന്നു. ആരോടും പറയുക പോലും ഇല്ല. നിക്കർ ഊരുന്നു… കാര്യം സാധിക്കുന്നു… നിക്കർ ഇടുന്നു…. വെള്ളം തൊടാതെ… paper തൊടാതെ…. സ്വന്തം കാര്യ പരിപാടികൾക്കായി നീങ്ങുന്നു. സംഗതി കയ്യോടെ പിടികൂടിയ ഞങ്ങൾ ഓർത്തു – എന്ത്? ഇവൻ Europe ന്റെ ഭാവി വാഗ്ദാനമോ? !!

Neetha (16/04/2016)