” ഇതാണോ?”…” അല്ല.. അതിൻ്റെ അപ്പുറത്ത്”… “ഇതോ?”…” ആ, അതു തന്നെ!” – അവധിക്കാലം ആണ്; ഞങ്ങൾ അമ്മ വീട്ടിലും!! ഞങ്ങൾക്കു വേണ്ടി ഞാവൽ പഴം പറിച്ചു തരാൻ ഞങ്ങളുടെ തോമസുകുട്ടി ചാച്ചൻ ഞാവൽ മരത്തിൻ്റെ മുകളിലും! ചാച്ചൻ മരത്തിൽ കയറി നിന്നും, അവിടെ നിന്ന് തോട്ടി കൊണ്ടും ഒക്കെ പറിച്ചിടുന്ന ഞാവൽ പഴം താഴെ വീണ് ചതഞ്ഞു പോകാതിരിക്കാൻ ഞങ്ങൾ കുട്ടികൾ ( cousins) എല്ലാവരും മരത്തിനു താഴെ ഒരു വലിയ തുണിയും വിരിച്ചു നിൽപ്പാണ്. നല്ല കറുത്ത നിറമുള്ള, നല്ല മധുരമുള്ള, എന്നാൽ ചെറിയ ഒരു കമർപ്പുള്ള ആ ഞാവൽ പഴങ്ങൾ ഞങ്ങൾ കൺകുളിർക്കേ കണ്ടും കൊതി തീരെ തിന്നും അവധിക്കാലം ആഘോഷമാക്കി.
ബാല്യകാലത്തെ അവധിക്കാലം ഏകദേശം മുഴുവൻ എന്നവണ്ണം അമ്മ വീട്ടിൽ ആണ് ചിലവഴിച്ചത്. പിള്ളേരുടെ അവധിക്കാലം അടുക്കുമ്പോൾ ഞങ്ങളുടെ അമ്മച്ചി (grand mother) ഏകദേശം മുട്ടൊപ്പം വലുപ്പമുള്ള വലിയ ടിൻ പാത്രങ്ങളിൽ പലവിധ മധുര പലഹാരങ്ങൾ ഉണ്ടാക്കി നിറയ്ക്കാൻ തുടങ്ങും. പിന്നെ അമ്മച്ചിയും (grand mother), ചാച്ചൻമാരും (uncles), ആൻ്റിമാരും (aunts) എല്ലാവരും ഞങ്ങളുടെ വരവിനായി കാത്തിരിപ്പാണ്. അവധി തുടങ്ങി ഒരാഴ്ച്ചക്കുള്ളിൽ ഞങ്ങളെ കണ്ടില്ലെങ്കിൽ, ഞങ്ങളുടെ വീട്ടിനുള്ളിലെ, വല്ലപ്പോഴും മാത്രം മുഴങ്ങുന്ന land phone മുഴങ്ങും – അമ്മച്ചിയാണ്!! ” പിള്ളേരെ കണ്ടില്ലല്ലോ” എന്ന് mummy യോടും daddy യോടുമുള്ള ചോദ്യം! അധികം വൈകാതെ ഞങ്ങൾ അവിടെ തൈക്കാട്ടുശ്ശേരിയിൽ എത്തി, അമ്മച്ചി ഉണ്ടാക്കി വച്ചിരിക്കുന്ന അച്ചപ്പം, കുഴലപ്പം, ചീട, അവലോസ് ഉണ്ട, അവൽ വിളയിച്ചത്, ചക്ക വറുത്തത് എന്നിവയെല്ലാം കേറി ഇറങ്ങി തീറ്റയായി !! ഇവയെല്ലാം ഉണ്ടാക്കുവാനായി അമ്മച്ചിയുടെ സഹായിയായി മുൻപന്തിയിൽ ഉള്ളത് ഞങ്ങളുടെ തോമസുകുട്ടി ചാച്ചനും. അതിനാൽ തന്നെ ചാച്ചനും ഇതൊക്കെ ഉണ്ടാക്കുവാൻ expert ആണ്. എന്നാലും ഉണ്ടാക്കി വച്ചിരിക്കുന്ന snacks ൻ്റെ distribution & supply, whole sale ആയി ഏറ്റെടുത്തിരിക്കുന്നത് ഞങ്ങളുടെ എച്ചാൻ്റിയും. (എൽസമ്മ ആൻ്റി എന്നത് ഞങ്ങൾ കുട്ടികൾ ചേർന്ന് ഒന്ന് ചെറുതാക്കി എടുത്തതാണ് )
അങ്ങനെ മാവിൽ എറിഞ്ഞും, കമ്പിളി നാരങ്ങ (കുമ്പുളുമൂസു നാരങ്ങ) തിന്നും, കരിക്കിൻ വെള്ളം കുടിച്ചും, അമ്മച്ചിയുടെ കൈപുണ്യം ആവോളം ആസ്വദിച്ചും അവധിക്കാലം അർമ്മാദിച്ചു നടന്ന ഞങ്ങളുടെ കൂടെ മീൻ പിടിച്ചു തന്നും, പശുവിനെ മേച്ചു നടന്നും, കളിക്കാനായി circus കൂടാരം പോലെ വീട്ടുമുറ്റത്ത് tent അടിച്ചു തന്നും, മൾബറിയും ഞാവൽ പഴവും എല്ലാം പറിച്ചു തന്നും ഞങ്ങളുടെ കൂടെ സജീവ സാന്നിദ്ധ്യമായി ഞങ്ങളുടെ ചാച്ചൻ!
കാലം കടന്നു പോകവേ, ഞങ്ങളുടെ ഒരോ വളർച്ചയിലും സന്തോഷിക്കുകയും, ഞങ്ങൾ phone വിളിക്കാത്തതിൽ പരിഭവം പറയുകയും ചെയ്തിരുന്ന ചാച്ചൻ… എങ്കിലും വളരെ കാലങ്ങൾക്കു ശേഷം കണ്ട് മുട്ടുമ്പോൾ, പരിഭവങ്ങൾ എല്ലാം മറന്ന് സ്നേഹം വിളമ്പിയ ചാച്ചൻ. നാട്ടിൽ എത്തുമ്പോളുള്ള അമ്മവീട് സന്ദർശനത്തിനിടയിൽ ഞങ്ങളോടെന്ന പോലെ ഞങ്ങളുടെ മക്കളേയും സ്നേഹത്താൽ വാരിപുണർന്ന ചാച്ചൻ… അവരെ എടുത്തു കൊണ്ട് ഏത് ഇരുട്ടിലും, പറമ്പിലും, പശുവിനെ കാണിക്കാനുമൊക്കെ ആത്മാർത്ഥമായ സ്നേഹത്തോടെ കൊണ്ടു പോയ ചാച്ചൻ. “Thomaskutty chachan has a very special happy smile when he see us ” എന്ന് വളരെ ചെറുതായപ്പോൾ തന്നെ എൻ്റെ മോൻ എൻ്റെ അടുത്ത് പറയാൻ ഇടവരുത്തിയ ചാച്ചൻ…. ഒത്തിരിയേറെ നല്ല നല്ല ഓർമ്മകൾ !
കഠിനാധ്വാനി ആയ ചാച്ചൻ… ഏത് ജോലിയും ആത്മാർത്ഥതയോടെ ചെയ്യുന്ന ചാച്ചൻ… സ്വന്തം വീടിൻ്റെ architect ആയും , contractor ആയും, electrician നും, financial manager ഉം, ആശാരിയും, വേണമെങ്കിൽ മേസ്തിരിയും, മൈയ്ക്കാടും, interior designer ഉം എല്ലാം ആയി തിളങ്ങി നിന്ന ഞങ്ങളുടെ സ്വന്തം ചാച്ചൻ! എങ്കിലും, സ്വപ്ന ഭവനത്തിൻ്റെ പണിയൊക്കെ ഏകദേശം തീർത്ത്, ഗൃഹപ്രവേശനത്തിന് വെറും ഒരു മാസം ബാക്കി നിൽക്കേ.. വീട്ടുകാര്യങ്ങളിൽ വ്യാപൃതനായിരിക്കവേ തന്നെ, അകാലത്തിൽ അപകട മരണത്തിൽ പെട്ട് ഞങ്ങളെ പെട്ടന്ന് വിട്ടുപിരിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട തോമസുകുട്ടി ചാച്ചൻ. മധുരമുള്ള ഓർമ്മകളിലേ ഒരു ചെറിയ കമർപ്പായി ചാച്ചൻ്റെ വിയോഗം അവശേഷിക്കുന്നു – ഒരു ഞാവൽ പഴം കണക്കേ !!
(ഞങ്ങൾക്ക് ചാച്ചനെ നഷ്ടപെട്ടിട്ട് ഇന്നേക്ക് ഒരു വർഷം! ഞങ്ങൾക്കായി സ്വർഗ്ഗത്തിൽ വഴി തെളിക്കാൻ പോയ പ്രിയപ്പെട്ട ചാച്ചാ … ഞങ്ങൾ എല്ലാരും ചാച്ചനെ ശെരിക്കും miss ചെയ്യുന്നു. May you have eternal peace ! Love you forever.)
10- Nov-2022