Steve Tales – Part 20 :

SCENE : തൊട്ടടുത്ത വീട്ടിലെ Indian friend ൻ്റെ kids birthday party കഴിഞ്ഞു പിള്ളേർ വീട്ടിലെത്തി.
AMMA: എടാ, party ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? നിങ്ങൾ എന്താ കഴിച്ചത്? STEVE: Cake, pizza, chocolates.. Everything was there…(പെട്ടന്ന് ആരോ door knock ചെയ്യുന്നത് കേട്ട് steve അങ്ങോട്ടോടി. Party യുടെ പങ്ക് parents ന് തരാനായി വന്ന neighbour friend ആയിരുന്നു അത്. സാധനം കയ്പ്പറ്റി മേശപ്പുറത്ത് വച്ചിട്ട് അത് അമ്മയോട് പറയാൻ ആയി വീണ്ടും അടുക്കളയിലോട്ട്).
STEVE: അമ്മേ, they gave somethings for you too. Cake, piza and Saayippu too.. AMMA (thinking): ഇവൻ എന്താ ഈ പറയുന്നത്?
AMMA: സായിപ്പോ? അതെന്താടാ ?STEVE: That sweet thing with milk and something inside…
AMMA: 😂🤣 ഓ… പായസം! (thinking) സാ…യി… പ്  and പാ… യ… സം !! ശെരിയാ, connection ഉണ്ട്….😆 connection ഉണ്ട്…അക്ഷരങ്ങൾ ഒക്കെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റിയാൽ മതി! 😉

Neetha (  07-Aug-2020 )

Steve Tales – Part 19 :

(ഒരു Pokemon – Corona അപാരത) SCENE: Corona കാലത്തെ Home Quarantine ൽ അപ്പനും മക്കളും പലവിധ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാറുണ്ട്. അന്നേ ദിവസത്തെ hot topic മക്കൾ TV ൽ കാണാറുള്ള Pokemon Cartoon നെ പറ്റിയായിരുന്നു.
APPA (മക്കളോട് ): എന്തിന് കൊള്ളാം നിങ്ങളുടെ pokemon? അതിൽ എപ്പോഴും fight, battle, damage, destroy എന്നൊക്കെയല്ലേ ഉള്ളൂ?
STEVE (suddenly):  No.. no…actually it is good.. They battle to destroy their enemies.APPA: ഇതല്ലേ ഞാൻ പറഞ്ഞത്, അതിൽ battle, enemies ഒക്കെ ആണ് എന്ന്.
STEVE: You don’t understand.. That’s because you haven’t seen it completely.
APPA: പോട്ടേ..അതിൽ എന്തേലും നല്ലതുണ്ടോ? ഈ pokemon നെ കൊണ്ട് എന്തേലും use ഉണ്ടോ?
STEVE: Yes, there is one pokemon which generates electricity.
APPA: എങ്കിൽ പിന്നെ നീ ആ പോക്കിമോനെ ഇങ്ങോട്ട് കൊണ്ടുവാ… നമ്മുക്ക് current ഉം കിട്ടും, current bill ഉം save ചെയ്യാം.
STEVE: But that Iight is too much… we don’t need so much. 
APPA: എങ്കിൽ very good… നമ്മുക്ക് ഈ apartment ലെ full electricity ക്കായി use ചെയ്യാം. നീ ഒരെണ്ണം ഇങ്ങ് കൊണ്ട് താ.
STEVE: But we need money.
APPA: ങേ … അതെന്തിനാ?
STEVE: Because we need money to buy Dinosaur DNA !!
APPA: എന്ത്?? 🙄 ഞാൻ പറഞ്ഞത് പോക്കിമോനെ പറ്റിയാണ്… Dinosaur അല്ല .. 
STEVE: Ya, Ya… But we need dinosaur DNA bcoz the same DNA is used in Pokemon too.. [ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അനിയൻ ഉടനേ ചേട്ടന് തുണയായി എത്തി – Yes, he has everything eIse to make it, except the DNA]
APPA: ആഹാ… അപ്പോൾ അത് എവിടുന്ന് മേടിക്കാൻ പറ്റും? ഞാൻ വാങ്ങിക്കൊണ്ട് വരാം… നമ്മുടെ ഈ ‘Netto’ കടയിൽ കിട്ടുമോ?
STEVE: No, no… we can find it only from the beach… But it is very difficult to find.APPA: എങ്കിൽ പിന്നെ money എന്തിനാ? ആ beach ൽ പോയി എടുത്താൽ പോരെ?
STEVE: But now it is Corona days, and we are not allowed to go to the beach.APPA: ഓഹോ… അപ്പൊ ഇപ്പോൾ തൽക്കാലം പോക്കിമോനെ കൊണ്ട് ഒരു ഉപകാരവും ഇല്ല അല്ലേ?[Topic കൈവിട്ട് പോകുന്നു എന്ന് കണ്ട് അപ്പ അടുത്ത പ്രയോഗം നടത്തി ]
APPA: ആകട്ടേ… ഞാൻ ഇപ്പോൾ ഇവിടെ കുറച്ച് cleaning നടത്താൻ പോകുവാ. നിങ്ങളുടെ പോക്കിമോനെ കൊണ്ട് അതിന് എന്തേലും help ചെയ്യാൻ പറ്റുമോ?
STEVE: Ya, there is a water type pokemon. That can help. 
APPA: പക്ഷേ, ഇപ്പോൾ corona അല്ലേ? അപ്പോൾ അതിനേം കിട്ടില്ലല്ലോ?
STEVE: Ya.. But it can help absorb the water….
APPA: അപ്പോൾ പറഞ്ഞു വരുന്നത് ഞാൻ തന്നെ clean ചെയ്യണം എന്നാണല്ലേ?
STEVE: Ya !!! Atleast now you understand !! ( പവനായി വീണ്ടും ശവമായി !!! ) 😆😝

Neetha ( 04-Apr-2020 )

Steve Tales – Part 18 :

SCENE: തലേദിവസം സ്വൽപ്പം കൂടുതൽ വഴക്ക് പറഞ്ഞതിന്റെ കുറ്റബോധത്തിൽ അമ്മ മക്കളെ രണ്ടുപേരെയും അപ്പുറത്തും ഇപ്പുറത്തും കിടത്തി സ്നേഹസംഭാഷണം നടത്തുന്നു.
AMMA (മക്കളോട് ): നിങ്ങൾക്ക് അറിയുമോ? ദൈവം എനിക്ക് രണ്ട് gift തന്നിട്ടുണ്ട്.  ഒന്ന് ദേ ഇവിടെ കിടക്കുന്നു…. മറ്റൊന്ന് ദാ അവിടെ കിടക്കുന്നു.
STEVE (suddenly): Hmm… I know, I know. God made us as your gift, and instead of wrapping us in a gift wrap, he put us in your tummy !!!
AMMA (proudly): Yes, Exactly!!
STEVE (thinking): You know അമ്മേ…. 🤔, God knows about everything. He knows everything about people… places… everything!! But you know what, he needs to learn a lot about gift wraps !!!
AMMA: 😂😂 😘

Neetha ( 20-Mar-2018 )

Steve Tales – Part 17 :

SCENE: എന്നും രാവിലെ school ൽ പോകാൻ ready ആകുന്നത് ഒരു വല്യ ചടങ്ങാണ്.  Ready ആകേണ്ട സമയത്ത്  toys എടുക്കാൻ പോകുക, പട വെട്ടാൻ പോകുക…  തുടങ്ങിയ നിരവധി കലാപരിപാടികൾ  കാരണം എപ്പോഴും  last ready ആകുന്നത് steve തന്നെ.

AMMA (announcing): ഇന്ന് മുതൽ ആരാണ് first റെഡി ആകുന്നത് എന്ന് നോക്കാം…. അമ്മയും മക്കളും തമ്മിലുള്ള competition.(കേട്ട ഉടനെ തന്നെ, steve അതിവേഗം ready ആയി first ആയി.)
STEVE: ഞാൻ ജയിച്ചേ.. ഞാൻ ജയിച്ചേ !!(Competition worked for two days…. and after that steve returned back to square one)
AMMA (getting ready soon the next day): ദേ ഇന്ന്  അമ്മ ജയിച്ചല്ലോ !! നിങ്ങളെ എല്ലാരേം തോല്പ്പിച്ചു.
STEVE: അമ്മ…It’s not just about winning… you know.. !!!
AMMA: 😳😔ഉവ്വടാ ഉവ്വേ

Neetha ( 10-Nov-2017 )

Steve Tales – Part 16 :

SCENE : അമ്മയുടെ പാചക പരീക്ഷണങ്ങൾക്ക് സ്ഥിരം നിരുത്സാഹമായി മക്കൾ രണ്ടും രംഗത്തുണ്ട്. പുതിയതായി എന്തുണ്ടാക്കിയാലും ആ item സംശയദൃഷ്ടിയോടെ നോക്കി… ഒന്നു മണത്തു നോക്കി… ഉടനെ വേണ്ട എന്ന് പറഞ്ഞ് മാറ്റി വയ്ക്കും. ആയതിനാൽ താത്കാലികമായി അമ്മ പരീക്ഷണങ്ങൾ മാറ്റി വച്ചിരിക്കുകയായിരുന്നു. അപ്പോളാണ് “കുട്ടികൾക്ക്  പോലും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണ് ബോളി” എന്ന caption strike ചെയ്തത്. അങ്ങനെ മറ്റൊരു അംഗത്തിന് തയ്യാറായി. (ഉണ്ടാക്കിയ ബോളി മറ്റൊന്നും പറയാതെ അപ്പ & ഇളയ പുത്രൻ കഴിക്കുന്നത് കണ്ട് നിർവൃതിയോടെ അമ്മ)
AMMA (thinking): ഹാവൂ… ഇത്തവണത്തെ item click ആയി എന്ന് തോന്നുന്നു. ഇനി Steve വിനു കൂടി ഒന്ന് കൊടുത്ത് നോക്കണം.(വൻ പ്രതീക്ഷയോടെ അമ്മ കൊച്ചിനു ബോളി സമർപ്പിച്ചു).
STEVE (taking the first tiniest bite) : “Hmm…..Taste Horrible”!
AMMA😬😬😬😰 (thinking): PreK യിൽ ആയതേ ഉള്ളൂ…. എങ്കിലും ഇതൊക്കെ english ൽ പറയാൻ പഠിച്ചു.😬 ഇവനെയൊക്കെ അതിരാവിലെ ഈ കൊടും തണുപ്പത്ത് international school ൽ കൊണ്ടാക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം. 😏😝

 Epilogue (Steve Tales – Part 16):

മറ്റൊരിക്കൽ, അമ്മ Pizza പരീക്ഷണത്തിനിടയിൽ പിള്ളേരെ മര്യാദ പഠിപ്പിക്കാൻ പോയതിനാൽ അന്നത്തെ pizza കരിഞ്ഞു പോയി. അത് കണ്ടയുടനേ STEVE : “You made a yukky pizza??? “AMMA: 😞 (ഇടയ്ക്കൊക്കെ realistic comment ഉം വരാറുണ്ട് 😜)

Neetha (07/03/2016)

Steve Tales – 12,13,14 15:

Steve Tales – Part 15:

SCENE — Four year old Steve is watching some geographic channel in TV. On screen, there were planets, satellites etc…etc…
AMMA ( curiously): എടാ Stevu… ഇത് എന്താടാ ഈ TV ൽ കാണുന്നത്? Sun ഉം moon ഉം ഒക്കെ ആണോ?
STEVE: അല്ല, ഇത് Space ആണ്.
AMMA: 😳 (ഞെട്ടലോടെ) അപ്പൊ, ആ കാണുന്നത് space ലോട്ട് പോകുന്ന വണ്ടിയാണോടാ?
STEVE: Yes, it’s a spaceship!!
AMMA: 😳😳😳 പ്ലിംഗ്.

– Neetha (18/11/2016)

Steve Tales – Part 14:

SCENE — school കഴിഞ്ഞ് (kindergarten) തിരിച്ചു വരുന്ന വഴി അമ്മയും മക്കളും അടുത്തുള്ള ഒരു park ൽ കളിക്കാൻ പോയി. അവിടുത്തെ ഒരു ഊഞ്ഞാലിൽ കിടക്കുന്ന അനിയനെ ഒരു കൊച്ചു danish പെൺകുട്ടി ആട്ടുന്നു … അവൻ അത് ആസ്വദിച്ചു കിടക്കുന്നു…. Stevu അതു നോക്കി നിൽക്കുന്നു.
AMMA: എടാ stevu, അത് നിൻ്റെ അനിയനെക്കാലും കുഞ്ഞ് ഒരു baby യാടാ…
STEVE: പക്ഷേ… അത് girl അല്ലേ? Johan boy അല്ലേ? (thinking….) ചിലപ്പോൾ അവന് ആ കൊച്ചിനെ ഇഷ്ടപെട്ടായിരിക്കും… എനിക്ക് എൻ്റെ ക്ലാസിലെ Kamilie യെ പോലെ ….🤔
AMMA: 😳😳😳

– Neetha (16/09/2016)

Steve Tales – Part 13:

SCENE — Denmark ലെ ഒരു sunny day. കാര്യം sunny എങ്കിലും സാമാന്യം തണുപ്പും ഉണ്ട്. Around 15 degree. അമ്മയും മക്കളും school കഴിഞ്ഞ് വീട്ടിലോട്ട് നടക്കുന്നു.
AMMA: എടാ stevu, നമ്മുക്ക് ആ വെയിലത്ത് കൂടി നടക്കാം. അപ്പോൾ തണുക്കില്ലല്ലോ!
(ഞങ്ങൾ അപ്പുറത്തോട്ട് മാറി നടന്നതും വെയിൽ പോയി. കുറച്ച് കഴിഞ്ഞ് വന്നു…. പോയി…. വന്നു….)
AMMA: എടാ stevu, ഈ sun നമ്മളെ പറ്റിക്കുവാണല്ലോടാ!
STEVE (thinking): അമ്മേ… അത് sun നമ്മളെ പറ്റിക്കന്നതല്ല…. അത് ഇടയ്ക്ക് ഉറങ്ങി പോകുന്നതാ… പെട്ടന്ന് കണ്ണു തുറക്കുമ്പോളാ വെയിൽ വരുന്നത്.
AMMA: 😂😃😘

Neetha (11/09/2016)

Steve Tales – Part 12:

SCENE — Denmark is a cycling country. Almost 80% Danes cycle daily. അതു കൊണ്ട് തന്നെ cycles are very expensive too. Steve “cycle വേണം” എന്ന്  daily സുകൃത ജപം ചൊല്ലി നടക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു… Finally, ഒത്തു കിട്ടിയപ്പോൾ appa ഒരു cycle വാങ്ങി കൊടുത്തു.
STEVE (cycling): അമ്മേ, അമ്മ പിടിക്കാത്തപ്പോൾ ഞാൻ വീഴാൻ പോകുവാണല്ലോ?
AMMA: എടാ, അതിന്റെ balancing wheel fit ചെയ്യണം. അത് fit ചെയ്യാനുള്ള screwdriver ഇല്ല. അമ്മ പിന്നീട് അത് മേടിച്ച് fit ചെയ്തു തരാം.
STEVE (praying aloud): ഈശോയെ, cycle മേടിച്ചു തന്നു… പക്ഷേ screwdriver തന്നില്ലല്ലോ ?? അതെന്ത് പണിയാ കാണിച്ചേ?
AMMA: 😂😂😂

Neetha (28/07/2016)

Steve Tales: 9, 10, 11

Steve Tales – Part 11:

SCENE — Danish medium kindergarten ആയതിനാൽ initially, language was a barrier for kids to interact. But after few days, when we reached school, ഒരു കുട്ടി Steve ന്റെ കൈ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. That was Kamilie. പിന്നീട് പതുക്കെ പതുക്കെ friends list കൂടി. Alba, Rosa, Marvin, Edwin ,Teo, Emil അങ്ങനങ്ങനെ ….. One day Steve came back home and told appa.
STEVE: അപ്പേ, Kamilie എന്റെ പെണ്ണാ കേട്ടോ….
APPA: 😳😃 എന്നിട്ട് അവൾക്ക് ഇത് അറിയാമോടാ?
APPA & AMMA: 😂😂😂

 – Neetha ( 16/07/2016 )

Steve Tales – Part 10:

SCENE — school ൽ പോകാൻ പിള്ളേരെ ready ആക്കൽ ഒരു ചടങ്ങാണ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും. അതിനാൽ അടവ് ഒന്ന് മാറ്റി പിടിക്കാൻ അമ്മ തീരുമാനിച്ചു.
AMMA (praying aloud) : എന്റെ ഈശോയെ, എനിക്ക് നല്ല മിടുക്കൻമാരായ രണ്ട് പിള്ളേരെ തന്നതിന് thank you. നല്ല good boys ആയി പെട്ടെന്ന് ready ആയി school ൽ പോകാൻ ഒക്കെ അവർക്ക് അറിയാം. അതിനൊക്കെ ഈശോയെ thank you ….
STEVE ( immediately): ഈശോയെ, ഞങ്ങൾ ഈ അമ്മയുടെ വയറ്റിൽ ഉണ്ടായതിന് thank you ഈശോയെ!
AMMA: 😳😳😃 ( പകച്ചു പോയി എന്നിലെ അമ്മ😜)

Neetha (16/07/2016)

Steve Tales – Part 9:

SCENE — Stevu’s first day in Danish kindergarten. ( In Denmark it’s all play and no books or studies in kindergarten). നാട്ടിലെ nursery ൽ പോയ ഓർമ്മയിൽ കൊച്ച് school ൽ പോയി. വൈകിട്ട് amma reached school to bring him back home.
AMMA:  എടാ ടtevu, വാ നമ്മുക്കു വീട്ടിൽ പോകാം. ഇന്നത്തെ ടchool കഴിഞ്ഞു.
STEVE (thinking): പക്ഷേ ഞാൻ ഇന്ന് ഒന്നും പഠിച്ചില്ലല്ലോ അമ്മേ.
AMMA:  😃😃😂

Epilogue (Part – 9):

കൊച്ചിന്റെ ഈ dialogue ഞാൻ നാട്ടിലുള്ള എന്റെ ഒരു friend നോട് പറഞ്ഞു.  She said – ഇവിടെ എല്ലാം പഠിപ്പിക്കും; പക്ഷേ എന്റെ പിള്ളേരും എപ്പോഴും ഇത് തന്നെയാ പറയുന്നത്. 😂😂😂

Neetha (16/07/2016)

Steve Tales : Part 4 – 8

Steve Tales – Part 8:

SCENE — Denmark ഇലെ ഒരു outdoor park ൽ കിടന്നു ആടുന്ന ഒരു ഊഞ്ഞാലിൽ കിടന്ന് Steve ആകാശത്തു നോക്കി ചിരിക്കുന്നു.
AMMA:  എടാ.. നീ എന്തെടുക്കുവാടാ ?
STEVE: അമ്മേ….. ഞാൻ ആ ആകാശത്ത് ഈശോയുടെ സ്വർഗ്ഗത്തിൽ നോക്കി കിടക്കുവാ…. ദേ അമ്മേ, നോക്കിക്കേ അത് നീങ്ങുന്നു.
AMMA: എടാ Stevu…, അത് മേഘം ആണ് …. clouds. Cloudട നീങ്ങുന്നതാണ് നീ കാണുന്നത്. സ്വർഗ്ഗം നമ്മുക്ക് കാണാൻ പറ്റില്ല… അത് അങ്ങ് ദൂരെയാ…. clouds ന്റെയും ഒത്തിരി ഒത്തിരി മുകളിൽ …
STEVE: ങേ … അത് എന്തിനാ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?
AMMA:🤔🤔🤔

Neetha (16/04/2016)

—————————————————————————————————————-

Steve Tales – Part 7:

SCENE — അമ്മ Steve ഇനെ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്നു. കുറേ ദിവസത്തെ break ഇനു ശേഷം ആയതിനാൽ കൊച്ച് പലതും മറന്നു പോയി.
AMMA:  എടാ… ‘അ’ എഴുതിക്കേ …ok. ഇതു പോലെ ten ‘അ’ എഴുതൂ.
STEVE wrote:  10, അ.
AMMA: പ്ലിംഗ് 😝

Neetha (06/04/2016)

—————————————————————————————————————-

Steve Tales – Part 6:

Scene: Steve is in a good mood. But he saw Amma scolding his brother for something.
STEVE: അമ്മേ.. അവനെ വഴക്കു പറയേണ്ട. അവൻ good boy അല്ലേ? ”… പിന്നെ അമ്മേ… ഇനി പിള്ളേര് കരഞ്ഞാൽ അമ്മമാർ വഴക്കു പറയരുത്. അമ്മ എന്ത് ചെയ്യണം എന്നറിയാമോ?……. അമ്മ പോയി ഒരു മുട്ട പൊരിക്കണം. അപ്പോൾ അതിന്റെ നല്ല മണം കിട്ടുമ്പോൾ പിള്ളേര് കരച്ചിൽ ഒക്കെ നിർത്തിക്കോളും.😊
AMMA: 😂😂😂😂

Neetha (05/04/2016)

—————————————————————————————————————-

Steve Tales – Part 5:

Scene: Denmark ഇൽ നിന്നും Sweden ലോട്ട് പോകാൻ പണ്ട് Denmark Residence Permit മാത്രം മതിയായിരുന്നു. As per new rules, from Jan 2016, passport was also a must for sweden travel from Denmark. ഇതറിയാതെ residence permit മാത്രമായി Sweden യാത്രക്കായി തിരിച്ച ഞങ്ങളെ അവർ തിരിച്ചയച്ചു.

Steve: India യിലൊക്കെ ആണെങ്കിൽ വല്ല്യ Boat ൽ കേറാൻ Passport ഒന്നും വേണ്ട അല്ലേ അമ്മേ…! 😔
Appa & Amma : 😃😝😂😂

Neetha (05/04/2016)

—————————————————————————————————————-

Steve Tales – Part 4:

Scene : Steve is busy painting… അനിയൻ Johan, വീട്ടിലുള്ള colors ഒക്കെ എടുത്തു കൊണ്ട് കട്ടിലിന്റെ അടിയിൽ കയറി ഇരിക്കുന്നു. ചേട്ടൻ ആവശ്യമുള്ള colours ചോദിച്ചു മേടിക്കുന്നു.
AMMA: എടാ Johan നെ, നീ എന്തെടുക്കുവാ? ഇങ്ങോട്ട് ഇറങ്ങി വാടാ…
STEVE: അവൻ അവന്റെ പരിപാടി നോക്കട്ടെ, അമ്മ അമ്മയുടെ പരിപാടി നോക്കൂ…
AMMA (thinking): 😳😳 ഇവൻ നാലു വയസ്സുകാരനോ???

Neetha (17/03/2016)

—————————————————————————————————————-

Steve Tales – Part 3:

(Scene: Denmark ഇൽ എത്തിയ ശേഷം ആദ്യമായി ഒരു Malayalam കുർബാന കൂടാൻ ഞങ്ങൾ പോയി. കുർബാന കഴിഞ്ഞതിനു ശേഷം ഒരു കുട്ടി എല്ലാവർക്കും മിഠായി distribute ചെയ്തു.)
AMMA: എടാ Stevu, ആ കൊച്ച് എന്നിനായിരിക്കുമെടാ മിഠായി തന്നത്?
STEVE (മിഠായി കവർ പൊളിച്ചു കൊണ്ട്…): തിന്നാനാ…  !!
AMMA: പ്ലിംഗ് 😝😝

-Neetha (12/03/2016)

Steve Tales – Part 2.

(Scene: Office ൽ ഏതോ meeting നായി suit ഇട്ടോണ്ട് പോയ അപ്പയെ വൈകിട്ട് ആണ് Steve കാണുന്നത്). കണ്ട ഉടനെയുള്ള response…
STEVE: അപ്പേനെ കണ്ടിട്ട് കല്യാണം  കഴിക്കാൻ പോയ പോലെ ഉണ്ടല്ലോ?!
APPA: പ്ലിംഗ് 😝

-Neetha (08/03/2016)

Steve Tales – Part 1.

(Scene: Appa and Amma seeking new school admission for kids in Denmark – for preschool admission! )
AMMA: എടാ, സ്റ്റീവൂ, ഇന്ന് അമ്മ നമ്മുടെ neighbour ‘കോയൽ’ പഠിക്കുന്ന school ൽ വിളിച്ചായിരുന്നു. അവർ പറഞ്ഞു അവിടെ ഇനി seat ഇല്ല എന്ന്. 😔😔
STEVE (thinking): അപ്പോൾ അവരെല്ലാം നിന്നോണ്ടാണോ അമ്മേ പഠിക്കുന്നത്?
AMMA: പ്ലിംഗ് 😝

-Neetha (07/03/2016)