ങേ?? ബെസ്റ്റോഡോ?? അതെ, ഇത് ഒരു നാടൻ പ്രയോഗം അല്ല, foreign ആണ്; കൃത്യമായി പറഞ്ഞാൽ Danish!
“എന്തായാലും നനഞ്ഞു എങ്കിൽ ഇനി കുളിച്ചു കയറാം” എന്ന രീതിയിലായി എൻ്റെ ഡാനിഷ് പഠനം. High Level Danish in fast track (PD3 course) ൽ ഒരു മൂച്ചിന് അങ്ങ് ചെന്നുചേർന്നു. [ Read More @: Denmark Chronicles Part 1 – Danish വിദ്യാരംഭം.]
തുടക്കത്തിൽ എല്ലാം അടിപൊളി! ക്ലാസ്സ്, ഇന്റർനാഷണൽ കൂട്ടുകെട്ട്, ഡാനിഷ് ടീച്ചർ എല്ലാം ഗംഭീരം. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി grade കൂടി കൂടി വന്നു. ആഴ്ചയിൽ രണ്ട് ദിവസം മാത്രം ക്ലാസ്സ് ഉള്ളതിനാൽ homework ഉം കൊട്ടപ്പടി കിട്ടിത്തുടങ്ങി. ഒരു ഭാഷ ഒരു വിധത്തിൽ ഒന്ന് പഠിപ്പിച്ചു തീർക്കണമല്ലോ!!
PD3 മൊത്തം 5 modules. ഓരോ module നും ഏകദേശം 3 – 4 months duration. എല്ലാ module കഴിയുമ്പോഴും exam. Pass ആയാൽ വേണമെങ്കിൽ അടുത്തതിലോട്ട്. ഇല്ലെങ്കിൽ ആ module വീണ്ടും repeat ചെയ്യാം. ഒരു module exam കഴിഞ് ഒരു break എടുത്തിട്ട് പിന്നീട് continue ചെയ്യാനും അവസരം. ഇതെല്ലാമാണ് government വക arrangements. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ഒരു specific time duration ൽ പഠിത്തം പൂർത്തിയാക്കിയാൽ പഠനചിലവും സർക്കാർ വക. ഈ ആനുകൂല്യം പലരും misuse ചെയ്തതിനാൽ, refundable initial deposit ആയി 2000 kr പ്രാബല്യത്തിൽ വന്നു. Module pass ആകുമ്പോൾ പണം തിരികെ.
കുറച്ചുകൂടി slow pace ൽ പഠിപ്പിക്കുന്ന PD2 ആകട്ടെ മൊത്തം ആറ് modules. Language content ഉം സ്വല്പം മയപ്പെടുത്തി ആണ്. Pronunciation ൽ സ്വല്പം കൂടുതൽ ശ്രദ്ധയും. PD3 & PD2 course ന്, in effect ഒരു degree – diploma വേർതിരിവ്. ഒന്നിൽ theory in focus, മറ്റൊന്നിൽ practical.
എല്ലാദിവസവും ക്ലാസ്സ് ഇല്ലാത്തതിനാലും, കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങൾ ഉള്ളതിനാലും, homework എന്ന സംഗതിയൊക്കെ മിക്കവാറും അങ്ങ് വിട്ടു പോകും. ക്ലാസ്സ് ൻ്റെ തലേദിവസം രാത്രിയാകുമ്പോൾ – കൃത്യമായി പറഞ്ഞാൽ, രാത്രി ഒരു 9 മണിയോട് അടുക്കുമ്പോൾ – പെട്ടെന്ന് മനസ്സിൽ ആ homework alarm മുഴങ്ങും. പിന്നീടങ്ങോട്ട്.. പിള്ളേരെ ചാടിച്ചു കട്ടിലിൽ കയറ്റൽ… book എടുക്കൽ… laptop തുറക്കൽ… google translate പ്രയോഗം… എന്നീ കലാപരിപാടികൾ അരങ്ങ് തകർക്കും. ഹോംവർക്ക് ചെയ്യാതെ ക്ലാസ്സിൽ ചെന്നാൽ ഉണ്ടാവുന്ന ചമ്മൽ scene ഒഴിവാക്കാൻ അനിവാര്യമായ ഓരോരോ കലാരൂപങ്ങൾ!! അല്ലാതെന്ത്!!
പടിപടിയായി module കൾ കേറി കേറി വന്നപ്പോൾ, home work ൻ്റെ complexity & duration കൂടി കൂടി വന്നു. അവസാനത്തെ module ആയപ്പോഴേക്കും topics ആയി വന്നത് Environmental Protection, Sustainability, Politics എന്നതൊക്കെ!! അപ്പോഴേക്കും, ഇനി ഇത് എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതി എന്നും ആയി.
Final പരീക്ഷ മൂന്ന് part ആയിട്ടാണ്. Reading & writing ആദ്യം, പിന്നീട് speaking ഉം. ഓരോന്നിനും score [ – 3, 0, 2, 4,7,10, 12 ] എന്നിവയിൽ ഏതെങ്കിലും. Speaking എന്നത് listening + speaking ആയതിനാൽ അതിൻ്റെ score double ആക്കും. എല്ലാത്തിനും കൂടെ ഒരു average രണ്ട് mark കിട്ടിയാൽ പരീക്ഷ pass! സ്വൽപ്പം നന്നായി danish സംസാരിക്കാൻ അറിയാവുന്നവർക്ക് pass ആകൽ കുറച്ചു കൂടെ എളുപ്പം. ഒരു നാല് mark ഒപ്പിച്ചാൽ നാല് എട്ടാകും, പരീക്ഷ പാസ്സാകം. Simple! പക്ഷേ സംസാരിക്കാൻ അറിയണമല്ലോ – അതാണ് weak point ഉം.
അതിനാൽ class ലെ ഏക indian friend നേയും കൂട്ടുപിടിച്ച്, danish whatsapp call കൾ നടത്തി ഞങ്ങൾ പരിശ്രമങ്ങൾ തുടർന്നു. 2 or 4 ഒപ്പിക്കണം എന്ന് കരുതി speaking evaluation ന് പോയ രണ്ടു സുഹൃത്തുക്കൾക്കും കിട്ടി ഒരു 7. മനസ്സിൽ ലഡു പൊട്ടി!! ഞങ്ങൾ ‘ബെസ്റ്റോസ്’ ആയി!!! ചുരുക്കി പറഞ്ഞാൽ, pass ആയി എന്നർത്ഥം. ഏകദേശം രണ്ട് വർഷത്തോളമുള്ള danish പഠനം വെരുതേ ആയില്ല. certificate ഉം കിട്ടി!!
Certificate കയ്യിൽ കിട്ടിയതോടെ സംഗതി എല്ലാം തകിടം മറിഞ്ഞു. പരിശ്രമം ഇല്ല, പ്രയോഗം ഇല്ല… ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാം മറന്ന മട്ടായി. കാറ്റഴിച്ചു വിട്ട balloon പോലെയുള്ള ഒരു അവസ്ഥ.
അങ്ങനെയിരിക്കേ ഒരിക്കൽ അയൽവക്കത്തെ കുട്ടികൾ എല്ലാം കൂട്ടം കൂടി നിന്ന് കളിക്കുന്നു. കണ്ടപ്പോൾ ഒരു കൗതുകം. വെറുതേ അവർ കളിക്കുന്നതും നോക്കി കുറച്ചു നേരം അവരോടൊപ്പം ചിലവഴിച്ചു. Indian കുട്ടികളും, അവരുടെ കൂടെ മൂന്ന് danish കുട്ടികളും. Twins ആയ danish കുട്ടികൾക്ക് english ഉം danish ഉം നന്നായി അറിയാം. അതിനാൽ തന്നെ എല്ലാവരും english ൽ ആണ് സംസാരം. കൂട്ടത്തിൽ ഉള്ള ഒരു കൊച്ചു danish പെൺകുട്ടിക്ക് മാത്രമാണ് english അന്യം.
Remote കാറുമായി കളിച്ച് കൊണ്ടിരുന്ന ആ പെൺകുട്ടിയെ assist ചെയ്യാൻ ഞാൻ കളത്തിലിറങ്ങി. After all… എൻ്റെ കയ്യിൽ certificate ഉണ്ടല്ലോ! (‘Mere paaas maa hai…’ എന്ന് പണ്ട് amitabh bachchan ജി പറഞ്ഞതു പോലെ..) Danish രാഗത്തിൽ അങ്ങ് പാടി രണ്ടു തില്ലാനാ. But പ്രത്യക്ഷത്തിൽ അത് dan-glish ആയി പോയി എന്ന് മാത്രം! കണ്ണും മിഴിച്ച് എന്നെ നോക്കി നിന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ, ഇതൊക്കെ കേട്ട് ഞങ്ങളുടെ അടുത്ത് നിന്ന ഇരട്ടക്കുട്ടികളിൽ ഒരുത്തൻ ഞാൻ പറയുന്നത് വീണ്ടും danish ൽ translate ചെയ്ത് കൊടുത്തു. A danish to danish translation!! അപ്പോൾ പെൺകുട്ടിക്ക് സംഗതി പിടി കിട്ടി. 😆🤭
ഇത്തരം ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ, danish പ്രയോഗങ്ങൾ വീണ്ടും കുറഞ്ഞു. അതിനാൽ തന്നെ എൻ്റെ danish collegues ൻ്റെ അടുത്ത് danish അറിയുകയേയില്ല എന്ന മട്ടിൽ ഞാൻ english ൽ മാത്രം സംസാരം തുടർന്നു. എങ്കിലും ഏതോ ഒരു ദുർബല നിമിഷത്തിൽ, language പ്രലോഭനത്തിൽ വീണ്, ഞാൻ അവരോടും danish രാഗത്തിൽ പാടി മറ്റൊരു തില്ലാന. അവരൊന്ന് ഞെട്ടി! ഇത് കൊള്ളാമല്ലോ- ‘You speak good danish’ എന്നു പോലും!! 🙄🤥
Confusion… confusion… ആകെ മൊത്തം കൺഫ്യൂഷൻ.🤔 അപ്പോൾ പിന്നെ… പഴയ ആ തില്ലാന?? Hmm… ചിലപ്പോൾ അന്ന് ശ്രുതി ഒന്ന് തെറ്റിയത് ആയിരിക്കും….. Danish… high level… കൊച്ചുകുട്ടികൾ!! Poor kids – എങ്ങനെ പിടി കിട്ടാനാ.😝 After all danish is Not പിള്ളേരുകളി. ഹല്ല പിന്നെ!! 🤪
– Neetha (20-Nov-2022)