Denmark Chronicles: Part-6. അങ്ങനെ ഞാനും ബെസ്റ്റോഡ് ആയി !!

ങേ?? ബെസ്റ്റോഡോ?? അതെ, ഇത് ഒരു നാടൻ പ്രയോഗം അല്ല, foreign ആണ്; കൃത്യമായി പറഞ്ഞാൽ Danish!

“എന്തായാലും നനഞ്ഞു എങ്കിൽ ഇനി കുളിച്ചു കയറാം” എന്ന രീതിയിലായി എൻ്റെ ഡാനിഷ് പഠനം. High Level Danish in fast track (PD3 course) ൽ ഒരു മൂച്ചിന് അങ്ങ് ചെന്നുചേർന്നു. [ Read More @: Denmark Chronicles Part 1 – Danish വിദ്യാരംഭം.]

തുടക്കത്തിൽ എല്ലാം അടിപൊളി! ക്ലാസ്സ്, ഇന്റർനാഷണൽ കൂട്ടുകെട്ട്, ഡാനിഷ് ടീച്ചർ എല്ലാം ഗംഭീരം. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി grade കൂടി കൂടി വന്നു. ആഴ്ചയിൽ രണ്ട് ദിവസം മാത്രം ക്ലാസ്സ് ഉള്ളതിനാൽ homework ഉം കൊട്ടപ്പടി കിട്ടിത്തുടങ്ങി. ഒരു ഭാഷ ഒരു വിധത്തിൽ ഒന്ന് പഠിപ്പിച്ചു തീർക്കണമല്ലോ!!

PD3 മൊത്തം 5 modules. ഓരോ module നും ഏകദേശം 3 – 4 months duration. എല്ലാ module കഴിയുമ്പോഴും exam. Pass ആയാൽ വേണമെങ്കിൽ അടുത്തതിലോട്ട്. ഇല്ലെങ്കിൽ ആ module വീണ്ടും repeat ചെയ്യാം. ഒരു module exam കഴിഞ് ഒരു break എടുത്തിട്ട് പിന്നീട് continue ചെയ്യാനും അവസരം. ഇതെല്ലാമാണ് government വക arrangements. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ഒരു specific time duration ൽ പഠിത്തം പൂർത്തിയാക്കിയാൽ പഠനചിലവും സർക്കാർ വക. ഈ ആനുകൂല്യം പലരും misuse ചെയ്തതിനാൽ, refundable initial deposit ആയി 2000 kr പ്രാബല്യത്തിൽ വന്നു. Module pass ആകുമ്പോൾ പണം തിരികെ.

കുറച്ചുകൂടി slow pace ൽ പഠിപ്പിക്കുന്ന PD2 ആകട്ടെ മൊത്തം ആറ് modules. Language content ഉം സ്വല്പം മയപ്പെടുത്തി ആണ്. Pronunciation ൽ സ്വല്പം കൂടുതൽ ശ്രദ്ധയും. PD3 & PD2 course ന്, in effect ഒരു degree – diploma വേർതിരിവ്. ഒന്നിൽ theory in focus, മറ്റൊന്നിൽ practical.

എല്ലാദിവസവും ക്ലാസ്സ് ഇല്ലാത്തതിനാലും, കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങൾ ഉള്ളതിനാലും, homework എന്ന സംഗതിയൊക്കെ മിക്കവാറും അങ്ങ് വിട്ടു പോകും. ക്ലാസ്സ് ൻ്റെ തലേദിവസം രാത്രിയാകുമ്പോൾ – കൃത്യമായി പറഞ്ഞാൽ, രാത്രി ഒരു 9 മണിയോട് അടുക്കുമ്പോൾ – പെട്ടെന്ന് മനസ്സിൽ ആ homework alarm മുഴങ്ങും. പിന്നീടങ്ങോട്ട്.. പിള്ളേരെ ചാടിച്ചു കട്ടിലിൽ കയറ്റൽ… book എടുക്കൽ… laptop തുറക്കൽ… google translate പ്രയോഗം… എന്നീ കലാപരിപാടികൾ അരങ്ങ് തകർക്കും. ഹോംവർക്ക് ചെയ്യാതെ ക്ലാസ്സിൽ ചെന്നാൽ ഉണ്ടാവുന്ന ചമ്മൽ scene ഒഴിവാക്കാൻ അനിവാര്യമായ ഓരോരോ കലാരൂപങ്ങൾ!! അല്ലാതെന്ത്!!

പടിപടിയായി module കൾ കേറി കേറി വന്നപ്പോൾ, home work ൻ്റെ complexity & duration കൂടി കൂടി വന്നു. അവസാനത്തെ module ആയപ്പോഴേക്കും topics ആയി വന്നത് Environmental Protection, Sustainability, Politics എന്നതൊക്കെ!! അപ്പോഴേക്കും, ഇനി ഇത് എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതി എന്നും ആയി.

Final പരീക്ഷ മൂന്ന് part ആയിട്ടാണ്. Reading & writing ആദ്യം, പിന്നീട് speaking ഉം. ഓരോന്നിനും score [ – 3, 0, 2, 4,7,10, 12 ] എന്നിവയിൽ ഏതെങ്കിലും. Speaking എന്നത് listening + speaking ആയതിനാൽ അതിൻ്റെ score double ആക്കും. എല്ലാത്തിനും കൂടെ ഒരു average രണ്ട് mark കിട്ടിയാൽ പരീക്ഷ pass! സ്വൽപ്പം നന്നായി danish സംസാരിക്കാൻ അറിയാവുന്നവർക്ക് pass ആകൽ കുറച്ചു കൂടെ എളുപ്പം. ഒരു നാല് mark ഒപ്പിച്ചാൽ നാല് എട്ടാകും, പരീക്ഷ പാസ്സാകം. Simple! പക്ഷേ സംസാരിക്കാൻ അറിയണമല്ലോ – അതാണ് weak point ഉം.

അതിനാൽ class ലെ ഏക indian friend നേയും കൂട്ടുപിടിച്ച്, danish whatsapp call കൾ നടത്തി ഞങ്ങൾ പരിശ്രമങ്ങൾ തുടർന്നു. 2 or 4 ഒപ്പിക്കണം എന്ന് കരുതി speaking evaluation ന് പോയ രണ്ടു സുഹൃത്തുക്കൾക്കും കിട്ടി ഒരു 7. മനസ്സിൽ ലഡു പൊട്ടി!! ഞങ്ങൾ ‘ബെസ്റ്റോസ്’ ആയി!!! ചുരുക്കി പറഞ്ഞാൽ, pass ആയി എന്നർത്ഥം. ഏകദേശം രണ്ട് വർഷത്തോളമുള്ള danish പഠനം വെരുതേ ആയില്ല. certificate ഉം കിട്ടി!!

Certificate കയ്യിൽ കിട്ടിയതോടെ സംഗതി എല്ലാം തകിടം മറിഞ്ഞു. പരിശ്രമം ഇല്ല, പ്രയോഗം ഇല്ല… ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാം മറന്ന മട്ടായി. കാറ്റഴിച്ചു വിട്ട balloon പോലെയുള്ള ഒരു അവസ്ഥ.

അങ്ങനെയിരിക്കേ ഒരിക്കൽ അയൽവക്കത്തെ കുട്ടികൾ എല്ലാം കൂട്ടം കൂടി നിന്ന് കളിക്കുന്നു. കണ്ടപ്പോൾ ഒരു കൗതുകം. വെറുതേ അവർ കളിക്കുന്നതും നോക്കി കുറച്ചു നേരം അവരോടൊപ്പം ചിലവഴിച്ചു. Indian കുട്ടികളും, അവരുടെ കൂടെ മൂന്ന് danish കുട്ടികളും. Twins ആയ danish കുട്ടികൾക്ക് english ഉം danish ഉം നന്നായി അറിയാം. അതിനാൽ തന്നെ എല്ലാവരും english ൽ ആണ് സംസാരം. കൂട്ടത്തിൽ ഉള്ള ഒരു കൊച്ചു danish പെൺകുട്ടിക്ക് മാത്രമാണ് english അന്യം.

Remote കാറുമായി കളിച്ച് കൊണ്ടിരുന്ന ആ പെൺകുട്ടിയെ assist ചെയ്യാൻ ഞാൻ കളത്തിലിറങ്ങി. After all… എൻ്റെ കയ്യിൽ certificate ഉണ്ടല്ലോ! (‘Mere paaas maa hai…’ എന്ന് പണ്ട് amitabh bachchan ജി പറഞ്ഞതു പോലെ..) Danish രാഗത്തിൽ അങ്ങ് പാടി രണ്ടു തില്ലാനാ. But പ്രത്യക്ഷത്തിൽ അത് dan-glish ആയി പോയി എന്ന് മാത്രം! കണ്ണും മിഴിച്ച് എന്നെ നോക്കി നിന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ, ഇതൊക്കെ കേട്ട് ഞങ്ങളുടെ അടുത്ത് നിന്ന ഇരട്ടക്കുട്ടികളിൽ ഒരുത്തൻ ഞാൻ പറയുന്നത് വീണ്ടും danish ൽ translate ചെയ്ത് കൊടുത്തു. A danish to danish translation!! അപ്പോൾ പെൺകുട്ടിക്ക് സംഗതി പിടി കിട്ടി. 😆🤭

ഇത്തരം ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ, danish പ്രയോഗങ്ങൾ വീണ്ടും കുറഞ്ഞു. അതിനാൽ തന്നെ എൻ്റെ danish collegues ൻ്റെ അടുത്ത് danish അറിയുകയേയില്ല എന്ന മട്ടിൽ ഞാൻ english ൽ മാത്രം സംസാരം തുടർന്നു. എങ്കിലും ഏതോ ഒരു ദുർബല നിമിഷത്തിൽ, language പ്രലോഭനത്തിൽ വീണ്, ഞാൻ അവരോടും danish രാഗത്തിൽ പാടി മറ്റൊരു തില്ലാന. അവരൊന്ന് ഞെട്ടി! ഇത് കൊള്ളാമല്ലോ- ‘You speak good danish’ എന്നു പോലും!! 🙄🤥

Confusion… confusion… ആകെ മൊത്തം കൺഫ്യൂഷൻ.🤔 അപ്പോൾ പിന്നെ… പഴയ ആ തില്ലാന?? Hmm… ചിലപ്പോൾ അന്ന് ശ്രുതി ഒന്ന് തെറ്റിയത് ആയിരിക്കും….. Danish… high level… കൊച്ചുകുട്ടികൾ!! Poor kids – എങ്ങനെ പിടി കിട്ടാനാ.😝 After all danish is Not പിള്ളേരുകളി. ഹല്ല പിന്നെ!! 🤪

Neetha (20-Nov-2022)

Nostalgic memories of Roy achan..

(This is a write-up about a nostalgic memory of Rev. Dr. Roy Pazhayaparambil, during his retirement days. The former outstanding & visionary principal of Marian College Kuttikkanam, a fantastic leader and a great mentor who has transformed thousands of lives. A selfless service for a quarter of a century!!)

2003 -2004 കാലഘട്ടം – അന്ന് മരിയൻ കോളേജിൽ ആദ്യമായി NAAC accreditation council വരുവാൻ പോകുന്നു. അദിഥികൾ ആയി വരുന്ന accreditation commity ക്കു മുമ്പിൽ college നെ പറ്റിയുള്ള ഒരു presentation നടത്തണം. അതിൻ്റെ charge എനിക്കും ബബിത യ്ക്കും ആണ്. ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തത് മുതൽ tension ആയി. പലയിടത്ത് നിന്നും data ഒക്കെ collect ചെയ്തു ഒരു statistical report തട്ടി കൂട്ടി ഉണ്ടാക്കി. ഞങ്ങൾ ഈ ഒരു line പിടിക്കും എന്ന് മുൻകൂട്ടി കണ്ടതിനാലാവാം college management (or Roy achan) ഒരു briefing ഒക്കെ കൊടുത്ത് English department ലെ Joby sir നെ, ഞങ്ങളെയും presentation നെയും അങ്ങ് ഏൽപ്പിച്ചു. Sir വന്നപ്പോൾ കഥ മാറി! Data യും numbers ഉം എല്ലാം സാർ കാറ്റിൽ പറത്തി; പകരം college നോട് വിദ്യാർത്ഥികൾക്കുള്ള അടുപ്പം, കോളേജിൻ്റെ ഒരോ നേട്ടങ്ങൾക്കു പിന്നിലും ഓരോരുത്തർക്കം ഉള്ള പങ്ക്, active participation, feel.. ഇതെല്ലാം ആയി പുതിയ content. College ൻ്റെ NAAC accreditation ഞങ്ങളുടെ ഈ presentation നെ മാത്രം ആശ്രയിച്ചാണ് എന്ന മിഥ്യാധാരണയിൽ ഞങ്ങൾ practice തുടങ്ങി. SH hostel ൽ ആയിരുന്ന ഞാൻ special permission വാങ്ങി Amala hostel ൽ രണ്ടു മൂന്നു ദിവസം തങ്ങിയുള്ള practice. ഇടയ്ക്ക് practice session ൽ എൻ്റെ ഭാഗം പറഞ്ഞു കഴിഞ്ഞു wait ചെയ്തപ്പോൾ അപ്പുറത്ത് silence. പേപ്പറിൽ നിന്ന് തല ഉയർത്തി നോക്കുമ്പോൾ, അതാ നേരേ മുന്നിൽ ഇരുന്ന് ബബി ഉറക്കം തൂങ്ങി ആടുന്നു!! അതോടെ അന്നത്തെ practice അവസാനിച്ചു! ഇതൊക്കെ ആണെങ്കിലും, ഒരു മണിക്കൂർ നീളുന്ന presentation മുഴുവനായി തന്നെ ഞങ്ങൾ അങ്ങ് by-heart ആക്കി; എന്നാൽ കേൾക്കുന്നവർക്ക് അങ്ങനെ തോന്നുകയുമില്ല!

ഒടുവിൽ ആ സുദിനം വന്നെത്തി!! Conference room ൽ എല്ലാ വിശിഷ്ട അദിഥികളും, അവരുടെ മുന്നിലെ stage ൽ ഞങ്ങളും. Joby sir ൻ്റെ അനുഗ്രഹ ആശിസുകളോടെ ഞങ്ങൾ തകർക്കാൻ തീരുമാനിച്ചു. “Our Marian, our home away from home ….” എന്ന് തുടങ്ങി, ഒടുക്കത്ത feel ൽ ഏതൊക്കെയോ രാഗത്തിൽ സംഗതി ഒരു മണിക്കൂറിനു മേലെ നീണ്ടു. Presentation കഴിഞ്ഞപ്പോൾ വൻപിച്ച കയ്യടി. ആത്മാഭിമാനത്താലും, സന്തോഷത്താലും ഞങ്ങൾ തിളങ്ങി. അതിലേറെ ഇതങ്ങ് കഴിഞ്ഞു കിട്ടിയല്ലോ എന്ന സമാധാനവും!! Hardwork paid off. അവിടെയുള്ള എല്ലാവർക്കും presentation നന്നേ ബോധിച്ചു. (It even got a special mention by the accreditation team the next day). അഭിനന്ദിക്കാൻ എല്ലാവരും ഓടി എത്തി. Roy achan ഞങ്ങളെ രണ്ടു പേരേയും ചേർത്തു പിടിച്ചു നിറഞ്ഞ സ്നേഹത്തോടെ, ആത്മാർത്ഥമായ പുഞ്ചിരിയോടെ അഭിനന്ദിച്ചു. ഞങ്ങളും വളരേ അധികം happy!

പിന്നീട് എപ്പോഴോ കേട്ടറിഞ്ഞു, Roy അച്ചൻ തൊട്ടടുത്ത് നിന്നിരുന്ന മറ്റൊരു sir നോടായി ഞങ്ങളുടെ presentation നെ പറ്റി പറഞ്ഞ ഒരു comment – “കലക്കി! പെൺപിള്ളേർ ആയി പോയി; ഇല്ലേൽ രണ്ടു പേരേയും കെട്ടിപ്പിടിച്ച് രണ്ടു ഉമ്മയും കൂടി കൊടുക്കാമായിരുന്നു!!”. പൊട്ടിച്ചിരിച്ചു പോയി അന്ന് അത് കേട്ടപ്പോൾ!! മറ്റെല്ലാ അഭിനന്ദനങ്ങൾക്കും മേലെ ആയിരുന്നു Marian college നെ ജീവനു തുല്യം സ്നേഹിക്കുന്ന റോയി അച്ചൻ്റെ ആ വാക്കുകൾ !!

(Roy അച്ചൻ Marian college ൽ നിന്നും retire ചെയ്യുന്ന ഈ വേളയിൽ ഒരു പഴയ മധുരസ്മരണ പങ്കു വയ്ക്കുന്നു! സ്നേഹം നിറഞ്ഞ റോയി അച്ചന് എല്ലാവിധ ആശംസകളും നേരുന്നു. Thank you for all your service and love! )

Neetha (06-04-2022)

Denmark Chronicles – Part 4. ( Technology കി കഹാനി! )

2021 ഏവർക്കും വീണ്ടും ‘back to normalcy ‘ പ്രതീക്ഷകൾ നൽകി കൊണ്ട് പിറന്നു വീണു. പോയ വർഷത്തിലെ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയായി, പരിഹാരമായി പലവിധ ‘vaccine’ കൾ കണ്ടുപിടിക്കപ്പെട്ടു. ഏവരിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടി മുളച്ചു. എങ്കിലും എല്ലാം ഒന്ന് ശെരിക്കും normal ആവുന്നതിനായി ജാഗ്രതയും തുടർന്നു …

Denmarkലെ പുതുവർഷം remote learning ങ്ങോടു കൂടി ആഘോഷമായി ആരംഭിച്ചു. Christmas break ന് തൊട്ടുമുമ്പ് വരെ real school ൽ പോയ്ക്കൊണ്ടിരുന്ന അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഇനി മുതൽ online class കൾ തന്നെ. എല്ലാവർക്കും online class വീണ്ടും തുടങ്ങുന്നു എന്ന പ്രഖ്യാപനം ഇവിടുത്തെ lady Prime Minister,  press conference ലൂടെ ഏവരേയും അറിയിച്ചു. Vacation സമയങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്മസ് വേളകളിൽ, ഇവിടെ ഉള്ളവരുടെ family gatherings, trips & tours എന്നിവയെല്ലാം കൂടിയിരിക്കുന്ന കൊറോണ count നെ വീണ്ടും കൂട്ടുമോ എന്ന ഭയമായിരിക്കാം ഈ ആഹ്വാനത്തിനു പിന്നിൽ.

ഏതായാലും വീണ്ടും മറ്റൊരു digital അങ്കത്തിന് ഞങ്ങൾ എല്ലാരും തയ്യാറെടുത്തു. വീട്ടിലുള്ളവരെല്ലാം തന്നെ പല പല device കളുമായി വീടിൻ്റെ ഒരോരോ മൂലകളിൽ സ്ഥാനം ഉറപ്പിച്ചു. ചില സമയങ്ങളിൽ office ജോലിയും, school പഠനവും, danish പഠനവുമെല്ലാം ഒരേ സമയത്ത് തകൃതിയായി വീടിനുള്ളിൽ നടനമാടി!

പൊതുവേ ഇവിടുത്തെ school ലെ പഠനരീതി സ്വല്പം വ്യത്യസ്തമാണ്. മുഴുവൻ സമയവും teacher online ആയി class എടുക്കുന്നതിന് പകരമായി, ഓരോ ദിവസവും അന്നന്ന് ചെയ്യേണ്ട assignments കുട്ടികൾക്ക് അയച്ചു കൊടുക്കും. കുട്ടികൾ അവയെല്ലാം വായിച്ചു (കേട്ട് ) മനസ്സിലാക്കി, response പിന്നീട് തിരിച്ചു അയച്ചു കൊടുക്കണം. ഇതാണ് പൊതുവേയുള്ള ഒരു സമീപനം. Assignments എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് കുട്ടികളെ പഠിപ്പിച്ചു കൊടുക്കാൻ teachers പലവിധ രീതികൾ സ്വീകരിച്ചു. ചിലർ, രാവിലെയുള്ള ഒരു attendance call ൽ എല്ലാം explain ചെയ്തു കൊടുക്കും. പിന്നീട് doubt ഉള്ളവർക്കായി ഒരു optional ‘ doubt clearing’ call. മറ്റു ചില teachers ആവട്ടെ, ഒരോ assignment ചെയ്യുന്നതിനായി കുറച്ചു സമയം മാറ്റി വയ്ക്കുകയും, അവ ഒരോന്നും തുടങ്ങുന്നതിന് മുമ്പായി ഒരു ‘how to do it ‘ explanation call വയ്ക്കുകയും ചെയ്തു. ഏതായാലും ഈ പുതിയ പഠനമുറയെ പല ടീച്ചേഴ്സ് പല രീതിയിൽ handle ചെയ്യുന്നത് കണ്ട് മനസ്സിലാക്കാനുള്ള ഒരു നല്ല അവസരവുമായി. ഏതൊക്കെ രീതി അവലംബിച്ചാലും ഏവരിലും ഒരു common focus ഉള്ളതായി feel ചെയ്തു. സാധിക്കുന്നിടത്തോളം, parents നെ ബുദ്ധിമുട്ടിക്കാതെ കുട്ടികളും ടീച്ചേഴ്സും മാത്രമായി നല്ല രീതിയിൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകുക. വളരെ നല്ല ഒരു approach!! ഇതിൻ്റെ ഭാഗമായി ചില ദിവസങ്ങളിൽ assignments കുറച്ചു കൊടുക്കുകയും online live teaching session പ്രാബല്യത്തിൽ വരുകയും ചെയ്തു.

Assignment submit ചെയ്യുക എന്നത് ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി അവ എഴുതിയോ photo എടുത്തോ അയച്ചു കൊടുക്കുക എന്നതിനുമൊക്കെ അപ്പുറത്താണ്. ചിലപ്പോൾ വീട്ടിനുള്ളിൽ നിന്ന് ഒരു പ്രത്യേക തരത്തിൽ ( /shape ൽ) ഉള്ളതായ സാധനങ്ങൾ കണ്ടു പിടിച്ച് ഫോട്ടോ എടുത്ത് അയക്കുക; അയച്ചു തന്നിരിക്കുന്ന youtube link ലെ exercise കൾ വീട്ടിലിരുന്ന് അതുപോലെ ചെയ്യുന്നതിൻ്റെ video എടുത്ത് അയക്കുക: വീട്ടിലുള്ള musical instrument സ്വയം play ചെയ്യുന്നതിൻ്റെ audio/ video അയക്കുക; വീട്ടിലെ മറ്റൊരു വ്യക്തിയെ മുറികൾക്കുള്ളിലൂടെ danish ൽ നിർദ്ദേശങ്ങൾ നൽകി direct ചെയ്യുന്നത് കാണിക്കുക; കുട്ടികളുടെ അപ്പോഴത്തെ emotion /feeling represent ചെയ്യുന്ന രീതിയിൽ എന്തെങ്കിലും അയച്ചു കൊടുക്കുക… എന്ന് തുടങ്ങി പല പല രീതിയിൽ ഉള്ളവയാണ് assignments. ( സ്കൂളിൽ IB curriculum  follow ചെയ്യുന്നത് കൊണ്ടാണോ എന്തോ??..). കാര്യം കുട്ടികൾക്കു തന്നെ ചെയ്യാവുന്ന രീതിയിലാണ് assignments ക്രമീകരിച്ചിരിക്കുന്നത് എങ്കിലും, അവർ എന്താണാവോ അയച്ചു കൊടുക്കുന്നത് എന്ന ഒരു ആധി ഒട്ടുമിക്ക മാതാപിതാക്കൾക്കും ഉണ്ട്. അതിനാൽ തന്നെ live teaching session സമയങ്ങളിൽ ചെറുതല്ലാത്ത ഒരു ആശ്വാസവും. Control ചെയ്യാൻ teacher ഉണ്ടല്ലോ!

അങ്ങനെയുള്ള ഒരു class നു ശേഷം ഇളയ പുത്രൻ, ഈ അടുത്തായി തൻ്റെ പ്രിയപ്പെട്ടതായി മാറിയ soft toy ആയ  ‘sheepy’ യെയും കൊണ്ട് photo എടുക്കാനായി തയ്യാറെടുക്കുന്നു. കൊച്ചിൻ്റെ ഈ നീക്കം കണ്ട് പറന്നെത്തിയ അമ്മ, “class കഴിഞ്ഞോടാ? എന്തിനാ ഇതിൻ്റെയൊക്കെ photo എടുക്കുന്നത്?” എന്നൊക്കെ ചോദിച്ച് ഫോമിൽ ആയി. “My teacher told me to send a picture of a technology ” എന്ന് ഉത്തരം. പിന്നീട് ചോദിച്ചറിഞ്ഞപ്പോൾ അമ്മയ്ക്ക് കാര്യം വ്യക്തമായി. അന്നത്തെ ക്ലാസിലെ topic ‘Technology’ ആയിരുന്നു. Technology യുടെ past, present & future ഒക്കെ ആയിരുന്നു രണ്ടാം ക്ലാസിലെ ചർച്ചാ വിഷയം. സംഗതിയുടെ context പിടികിട്ടിയ അമ്മ, “ഇതാണോ technology? ഇത് മാറ്റി, വല്ല electronic item ൻ്റെ പടം എടുത്ത് അയച്ചു കൊടുക്കൂ..” എന്ന് കല്പ്പിച്ചു. മുപടിയായി “My teacher said this is ok ” എന്ന് കൊച്ചും. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി പെട്ടന്ന് കണ്ണിൽ പെട്ട mobile charger എടുത്ത് photo എടുക്കാൻ തുടങ്ങവേ അതാ എത്തി അപ്പ. Office ജോലികൾക്ക് ഇടയിൽ ഒരു ചെറിയ break എടുക്കാൻ എത്തിയ അപ്പയും കാര്യം അന്വേഷിച്ചു. കേട്ടയുടനേ “ങേ… ഈ charger ആണോ technology യുടെ example? കുറഞ്ഞത് ഒരു mobile phone ൻ്റെ പടം എങ്കിലും എടുത്ത് അയയ്ക്കൂ.. ” എന്ന ആഹ്വാനവും. കളത്തിൽ ഇറങ്ങി, വീട്ടിനുള്ളിലെ  CA യും MCA യും!! സ്വസ്തമായി technology capture ചെയ്യാനെത്തിയ രണ്ടാം ക്ലാസുകാരൻ അങ്കലാപ്പിലുമായി !! മനസ്സില്ലാ മനസ്സോടെ മറ്റൊരു item കണ്ടെത്താൻ ചെന്ന കൊച്ചിൻ്റെ കൺമുന്നിൽ തൻ്റെ പ്രിയപ്പെട്ട ‘Walkie Talkie ‘ രക്ഷകനായി എത്തി. അപ്പയും, അമ്മയും, കൊച്ചുമെല്ലാം അത് ഒരു നല്ല technology ഉദാഹരണം എന്ന് വിലയിരുത്തി; ഉടനേ പടം എടുത്ത് ടീച്ചറിന് അയച്ചു കൊടുത്തു. അന്നത്തെ assignment അങ്ങനേയങ്ങ് അവസാനിച്ചു. എങ്കിലും, മറ്റു കുട്ടികളൊക്കെ എന്താണാവോ അയച്ചു കൊടുത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ മൂത്ത്, പിറ്റേ ദിവസം അമ്മ കൊച്ചിൻ്റെ class app ൽ കയറി നോക്കി.  അതിശയിപ്പിക്കുന്ന, പല വിധത്തിലുള്ള technology ചിത്രങ്ങൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൻ്റെ എല്ലാം അടിയിലായി, ടീച്ചറിൻ്റെ വക – “It is amazing! Indeed a nice piece of technology… ” എന്നൊക്കെയുള്ള നല്ല നല്ല comment കളും. ഇതെല്ലാം കണ്ട് കണ്ണ് തള്ളിയിരുന്ന അമ്മ ഉടനേ തന്നെ അപ്പയെ വിളിച്ച് അവയെല്ലാം കാണിച്ചു കൊടുത്തു. നമ്മുടെ ജോലികളിൽ നമ്മെ സഹായിക്കുന്ന, നമ്മുടെ ജീവിതം പല രീതിയിൽ സുഖകരം ആക്കുന്ന, നമ്മെ സന്തോഷിപ്പിക്കുവാൻ സാധിക്കുന്ന അനേകം technology കൾ. മറ്റു കുട്ടികൾ അയച്ചു കൊടുത്തിരിക്കുന്ന പലവിധ technology കളായ പെൻസിൽ, കത്രിക, കളിപ്പാട്ടങ്ങൾ, funnel, സ്പൂൺ തുടങ്ങിയവയെല്ലാം ഞങ്ങൾ കൺകുളിർക്കേ കണ്ടു തൃപ്തിയടഞ്ഞു!!  അവയെല്ലാം ഓരോരോ നല്ല technology ഉദാഹരണങ്ങൾ ആണെന്നും, technology എന്നാൽ electronic items മാത്രമല്ല എന്ന ആ വലിയ തിരിച്ചറിവും ഞങ്ങൾ കരസ്തമാക്കി. ഒരു ചമ്മിയ ചിരിയോടു കൂടി പരസ്പരം നോക്കിയ ‘വിവരമുള്ള’ മാതാപിതാക്കൾ തങ്ങളുടെ വിവരമില്ലായ്മയെയും കൊച്ചിൻ്റെ നിസ്സഹായ അവസ്ഥയെയും ഓർത്തു പരിതപിച്ചു. പണ്ടെങ്ങോ കേട്ടുമറന്ന അർത്ഥഗംഭീരമായ ഒരു ക്രിസ്തീയ ഭക്തിഗാനത്തിൻ്റെ വരികൾ അറിയാതെ ഓർത്തു പോയി. “…. ഇത്ര ചെറുതാവാൻ എത്ര വളരേണം… ഇത്ര സ്നേഹിക്കാൻ എന്തു വേണം…” !!!

Neetha (18-Mar-2021)

Denmark Chronicles – Part 3. (സന്തോഷം വരുന്ന ഒരു വഴിയേ…!!)

Nov 2019 ൽ അങ്ങു china യിൽ ഏതോ ഒരു രോഗം പടരുന്നു , ഇവിടേം അത് വരാം എന്നൊക്കെയുള്ള വിജ്ഞാനം മൂത്ത പുത്രൻ തൻ്റെ ‘social awareness and commitment ‘ കൂടുതൽ ഉള്ള സുഹൃത്തിൽ നിന്നും കേട്ടറിഞ്ഞു. ഒരു എട്ടു വയസ്സുകാരന് ആ ഒരു അറിവ് സ്വല്പം പേടി ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ അമ്മ, “അതൊക്കെ അങ്ങ് china യിൽ ആണ്; നീ അതൊന്നും ഓർത്ത് വേവലാതിപ്പെടേണ്ട” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് ഇന്നലെയെന്ന വണ്ണം ഓർക്കുന്നു… ഏതായാലും, 2020ൽ corona, covid, mask എന്നൊക്കെയുള്ളത് ലോകമൊട്ടാകെയുള്ള ഏവരുടേയും സംസാര വിഷയമായി; ഒരു International വീട്ടുവിശേഷം!!

കോവിഡിൻ്റെ ആവലാതിയും, അങ്കലാപ്പും, അസ്വസ്തയും എല്ലാം ഒരു വശത്ത്; മറുവശത്ത് സങ്കൽപ്പിക്കാവുന്നതിനും അപ്പുറമുള്ള ഒരോരോ മനപരിവർത്തനങ്ങൾ! ‘Work from home’ option പണ്ടേ ഉണ്ടായിരുന്നിട്ടും, “അതൊന്നും ശെരിയാവില്ല, office ൽ പോയാലേ പണി നടക്കൂ” എന്ന് പറഞ്ഞിരുന്ന ഭർത്താക്കൻമാർ ഒക്കെ ദാ സ്ഥിരമെന്നോണം വീട്ടിൽ ഇരുന്നു പണി എടുക്കുന്നു! വേണമെങ്കിൽ വീട്ടിൽ ഇരുന്നു പണി എടുക്കാനുള്ള option ഉണ്ടായിട്ടും അദ്ദേഹം അത് എടുക്കുന്നില്ല എന്ന് പരിതപിച്ച ഭാര്യമാരാവട്ടെ, ഇപ്പോൾ “ഓ… ഇതിയാൻ ഇപ്പോൾ എപ്പോഴും ഇവിടുള്ളത് കൊണ്ട് ഇരട്ടി പണിയാ… ഉടനേ എങ്ങാനും office ൽ പോകാൻ പറ്റിയാൽ മതിയായിരുന്നു..” എന്നു പരിഭവിക്കുന്നു!! കൊറോണ കൊണ്ടുവന്ന ഒരോരോ മാറ്റങ്ങളേ!

Party യും ഫ്രണ്ട്സും ഒക്കെയായി നടന്നിരുന്നവരൊക്കെ സ്വന്തം വീട്ടിൽ ഇരിക്കാൻ പഠിച്ചു. പക്ഷിമൃഗാദികളും തെല്ലൊന്ന് സന്തോഷിച്ചു. Lockdown കാലങ്ങളിൽ മനുഷ്യരേ പേടിക്കാതെ അവരും സ്വസ്തമായി വിഹരിച്ചു. Environmental and sound pollution കാര്യമായി കുറഞ്ഞു! ഒരു ഇത്തിരി കുഞ്ഞൻ virus നെ കൊണ്ട് ഇത്രയൊക്കെ സാധിച്ചു.

പണ്ട്, ഒന്ന് തുമ്മിയാൽ ഉടൻ ആശുപത്രിയിലോട്ട് വെച്ചടിച്ചിരുന്ന എല്ലാരും തന്നെ ഇപ്പോൾ ‘natural home remedies ‘ ലോട്ടു തിരിഞ്ഞു. നാടൻ വൈദ്യവും, നാട്ടുരീതികളും വീണ്ടും പ്രചാരത്തിലായി. ചുക്കുകാപ്പി, ആവി പിടുത്തം, മഞ്ഞൾ ഇട്ട പാൽ – എല്ലാം രംഗത്തിറങ്ങി.. എന്തിനും ഏതിനും super market ലോട്ട് ഓടിയവരെല്ലാം വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങി. മണ്ണിൽ സ്വയം പണിതു വിളവെടുക്കുന്നതിൻ്റെ നിർവൃതി തിരിച്ചറിഞ്ഞു! ആരോഗ്യ പരിപാലനയുടെ വില അറിഞ്ഞു നമ്മൾ. ശുചിത്വം ശീലമാക്കി എല്ലാവരും. ദിവസവും ‘soap’ ഇട്ട് കഴുകി കൈകൾ – പലതവണ! പോരാത്തതിന് ഒരു sanitizer പ്രയോഗവും !!

കുടുബങ്ങൾ ഏറേ നേരം ഒന്നിച്ചിരിക്കാൻ തുടങ്ങി: അപ്പൻ്റേയും അമ്മയുടേയും ‘യഥാർത്ഥ’ ജോലികൾ അവർക്കു പരസ്പരം മനസ്സിലാവാൻ തുടങ്ങി. Laptop തുറന്ന് വയ്ക്കുന്നത് youtube videos & movies കാണുവാൻ മാത്രമല്ല എന്ന് കൊച്ചു കുട്ടികൾക്ക് വരേ ബോധ്യമായി. Online ക്ലാസിൽ voice record ചെയ്ത് ടീച്ചറിന് അയച്ചു കൊടുക്കേണ്ടതിനാൽ മറ്റുള്ളവർ ഇടയ്ക്കൊക്കെ silent ആയി ഇരിക്കേണ്ടതിൻ്റെ ആവശ്യകതയും പിടികിട്ടി. പിള്ളേരുടെ ആ തിരിച്ചറിവ് അപ്പയ്ക്കും ഒരു ആശ്വാസമായി. Office call ൻ്റെ ഇടയിൽ ‘മിണ്ടാതിരിക്കെടാ’ എന്ന repeat telecast ൻ്റെ frequency യും സ്വല്പം കുറഞ്ഞു.

Denmark ലെ corona first phase handle ചെയ്തത് വളരേ സംശയത്തോടും, അതിശയത്തോടും കൂടിയാണ് ഞങ്ങൾ നോക്കി കണ്ടത്. Europe ലെ മറ്റ് രാജ്യങ്ങളേ അപേക്ഷിച്ച് വളരേ നേരത്തേ തന്നെ ആദ്യത്തെ one month lockdown declare ചെയ്തു. പിന്നീട്, back to normalcy ഘട്ടം ഘട്ടമായി പോകുവാൻ തീരുമാനിക്കപ്പെട്ടു. മുതിർന്നവർ എല്ലാം ‘work from home’ program തുടരട്ടേ; കുട്ടികൾക്കായി school reopen ചെയ്യുന്നതായിരിക്കും. ആദ്യമായി, അഞ്ചാം ക്ലാസുവരെയുള്ള കൊച്ചു കുട്ടികൾ ‘real school’ ൽ പോയി തുടങ്ങണം; മുതിർന്ന കുട്ടികൾക്ക് online പഠനം തുടരേണ്ടതാണ് !! ഇതെന്ത് കഥ ?? ഇതെന്താ വെള്ളരിക്കാ പട്ടണമോ? കൊച്ചു കുട്ടികളേയല്ലേ കൂടുതൽ സൂക്ഷിക്കേണ്ടത്? അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും?? – Parents, പ്രത്യേകിച്ച് Indian parents രോഷാകുലരായി! എങ്കിലും, school reopen ആയതിനു ശേഷം, ഒരാഴ്ച കൂടി wait ചെയ്തിട്ട് പലരും, നിർബന്ധത്തിന് വഴങ്ങി പിള്ളേരെ school ൽ വിട്ടു തുടങ്ങി!!

Denmark government ൻ്റെ വ്യത്യസ്തമായ തീരുമാനത്തിന് പിന്നിലുള്ള logic വളരേ simple ആയിരുന്നു. കൊച്ചു കുട്ടികൾ കളിച്ചു നടക്കുമ്പോൾ അവരുടെ immunity കൂടും; കൂട്ടുകാരുമൊത്ത് ക്ലാസിൽ ചിലവഴിക്കുമ്പോൾ screen time കുറയും. കളിച്ചു ചിരിച്ച്, അവരും happy… കൊച്ചു കുട്ടികൾ വീട്ടിലിരുന്ന് ശല്യപ്പെടുത്താൻ ഇല്ലാത്തതിനാൽ parents നും പണി നടക്കും; അങ്ങനെ അവരും happy!! ‘Small kids are less prone to corona…’ എന്ന രീതിയിലുള്ള അന്നത്തെ ഒരു statistical theory യും ഉണ്ടായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.

പതിയേ പതിയേ, office കളും reopen ആയി തുടങ്ങി. കാര്യങ്ങളെല്ലാം ഏകദേശമൊരു back to normalcy phase ലും ആയി തുടങ്ങി. Denmark ലെ ‘count ‘ വളരേ കുറവായതിനാൽ മറ്റു neighbouring European countries ആയ Sweden, Switzerland, Germany എന്നിവയിലോട്ടുള്ള travel restrictions പ്രാബല്യത്തിൽ വന്നു. Borders എല്ലാം അടയ്ക്കപ്പെട്ടു. ഈ തീരുമാനങ്ങൾ എല്ലാം പലരേയും കാര്യമായി ബാധിച്ചു. പ്രിയപ്പെട്ടവരെ അകന്ന് ഇരിക്കുന്നതിലുള്ള വിഷമങ്ങളം, ചടങ്ങുകളിൽ പങ്കെടുക്കാൻ പറ്റാത്തതിലുള്ള ആവലാതിയും എല്ലാം സ്ഥിരമായി…

പിന്നീട്, ഒരു second wave എന്നവണ്ണം ഇവിടുത്തെ ‘count’ കൾ കൂടുവാൻ തുടങ്ങി. ആയതിനാൽ, park, road പോലുള്ള open area ൽ mask നിർബന്ധം അല്ല എങ്കിലും, കടകൾ പോലുള്ള indoor places, public transport എന്നിവയിൽ എല്ലാം mask നിർബന്ധമാക്കി! Denmark ലെ ഗ്രാമപ്രദേശമായ ‘Jutland’ ൽ വൻ തോതിൽ ‘കൃഷി’ ചെയ്തിരുന്ന ‘mink’ എന്ന മൃഗങ്ങളിൽ ‘mutated version of the virus’ കാണപ്പെട്ടു. കോടിക്കണക്കിനു mink കുകളെ കൊന്നൊടുക്കി. കാര്യങ്ങൾ സ്വല്പം വഷളാകുന്നു…

Danish ക്ലാസിലെ break ന് ഇടയിൽ ഈ വക കാര്യങ്ങളെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. ആവലാതികൾ പങ്കുവയ്ക്കുന്നതിന് ഇടയിൽ Switzerland കാരിയായ ഒരു ക്ലാസ്മേറ്റ് പെട്ടന്ന് പറഞ്ഞു – “I know, I shouldn’t be happy…, but still, I can’t help myself being happy about it….!!” ങേ!! ഇങ്ങനേം മനുഷ്യരുണ്ടോ? Happy ആകുന്നതിനെ പറ്റിയും ആകുലപ്പെടുന്നവർ ?? അതും, ഇതുപോലൊരു കാലഘട്ടത്തിൽ! എന്തിനാണാവോ അങ്ങനെ ഒരു ആവലാതി എന്ന് ചിന്തിച്ചിരുന്നപ്പോൾ, ഉടനേ കിട്ടി അതിനുള്ള ഉത്തരം. ‘ഇത്രയും നാൾ ഇവിടെ count കുറവും, Switzerland ൽ count കൂടുതലും ആയതിനാൽ അങ്ങോട്ടുള്ള borders ഒക്കെ അടച്ചു ഇട്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ count കൂടി, അതിനാൽ border restriction മാറ്റി. അതു കൊണ്ട് തന്നെ, switz ൽ ഉള്ള തൻ്റെ boy friend ന് തന്നെ ഇവിടെ വന്ന് visit ചെയ്യുവാൻ സാധിക്കും! I am sooo happy about it !! ‘ എന്ന്!!! ഇപ്പോൾ പിടികിട്ടി. ഇങ്ങനേം ഉണ്ട് ചില സന്തോഷങ്ങൾ… സന്തോഷിക്കാൻ ഓരോരോ കാരണങ്ങളേ!!!

Neetha (03/12/2020)

Johan Vikris – Part 11 :

ഇടയ്ക്കിടക്ക് ഉദിക്കുന്ന ഭൂദോദയത്തിന്റെ ഭാഗമായി സ്വയം നന്നാവാൻ അപ്പ തീരുമാനിച്ചു – എല്ലാ ദിവസവും office ൽ നിന്നു നേരത്തേ വീട്ടിൽ വരുക; പിന്നേയും പണികൾ ബാക്കിയുണ്ടെങ്കിൽ അത് വീട്ടിൽ ഇരുന്ന് ചെയ്തു തീർക്കുക. അതായിരുന്നു ആ തീരുമാനം! അങ്ങനെയെങ്കിലും daily routines കുറച്ചു കൂടെ systematic ആക്കുക എന്നതായിരുന്നു ലക്ഷ്യം. എന്തായാലും അതിന്റെ ഫലമായി അപ്പനും മക്കൾക്കും daily കൊച്ചു വർത്താനങ്ങൾക്കായി കുറച്ചു കൂടുതൽ സമയം ലഭിച്ചു. അങ്ങനെയുള്ള ഒരു കൊച്ചുവർത്താനത്തിനു ശേഷം അപ്പ വേഗം അടുക്കളയിലോട്ട് കടന്നു വന്നു. അവിടെ സ്വല്പം ധൃതി പണിയിൽ ആയിരുന്ന അമ്മയോടായി പറഞ്ഞു – ” ഹോ… എന്തെല്ലാം tensions ആണ് പിള്ളേർക്ക് !! ” കാര്യം പിടികിട്ടാതെ സംശയദൃഷ്ടിയോടെ നോക്കി നിന്ന അമ്മയോടായി അപ്പ തുടർന്നു…. നമ്മുടെ ഇളയ മോൻ പറയുവാണ്… ” അപ്പേ… when I grow up, I will have to marry… when I marry, I will need a ring… So… where is my ring ??”🙄 കൊച്ചിന്റെ dialogue കേട്ട ഉടനേ അമ്മ പൊട്ടിച്ചിരിച്ചു !!അപ്പ തുടർന്നു – ഞാൻ അവനോട് പറഞ്ഞു, ” നീ ഇപ്പോൾ അതൊക്കെ ഓർത്ത് tension അടിക്കേണ്ട… അതിനൊക്കെ ഞാൻ വഴിയേ പരിഹാരം ഉണ്ടാക്കി തരാം!” 😛 കൊച്ചിന്റെ കൊച്ചു കൊച്ചു വലിയ tensions ഓർത്തോർത്ത് അപ്പയും അമ്മയും ചിരി തുടർന്നു !!!

Neetha ( 14-Feb-2020 )

Johan Vikris – Part 10 :

‘One of the most expensive cities in the world’ ആയ ‘Copenhagen/Denmark’  ൽ താമസിക്കുന്നതിൽ ഉള്ള ഒരു ഗുണം free medical care for all, and free dental care for kids upto 16 years ആണ്. അങ്ങനെയുള്ള മറ്റൊരു regular dental checkup നു പോയ കൊച്ചിനെ senior doctor ശെരിക്കു ഒന്ന് പരിശോധിച്ചു. കാര്യമായ കുഴപ്പങ്ങൾ ഒക്കെ നേരത്തേ fix ചെയ്തതിനാൽ ഇനി മറ്റൊന്നുമില്ല എന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. എങ്കിലും european style ൽ “No sweets, No ice cream, No more chocolates… Else your teeth will be bad…” എന്നൊക്കെ ഗുണദോഷിക്കാൻ മറന്നില്ല. Checkup ൽ ഉടനീളം നന്നായി സഹകരിച്ച കൊച്ച്, finally കിട്ടാറുള്ള ‘gift’ നായി കാത്തിരുന്നു. ഒരു Box നിറയെ stickers/ small animal figures ഒക്കെ മുന്നിൽ നിരന്നു. അതിൽ നിന്ന് ഇഷ്ടപ്പെട്ട രണ്ടെണ്ണം തിരഞ്ഞെടുത്ത് കയ്യിൽ വച്ചു. സാധാരണ രണ്ടോ, മൂന്നോ എടുത്താലും doctors mind ചെയ്യാറില്ല. എന്നാൽ ഇത്തവണ junior dentist പറഞ്ഞു “Sorry… you can pick only one! “. ചിരിച്ചു മയക്കൽ പ്രയോഗം പോലും വിലപ്പോയില്ല. മൊത്തത്തിൽ ഇത്തവണത്തെ dental visit ൽ ഒരു കല്ലുകടി… എല്ലാം കഴിഞ്ഞ് അമ്മ ‘bye bye’ പറഞ്ഞ് തിരിച്ചു പോരാൻ തുടങ്ങവേ, കൊച്ച് തിരിഞ്ഞു നിന്ന് doctor നോടായി പറഞ്ഞു – “Your teeth is also dirty!”. 👹👹 അത് കേട്ട് അന്താളിച്ചു നിന്ന doctor റെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ച്, ‘bye….’ എന്ന് നീട്ടി പറഞ്ഞ്, അമ്മ ജീവനും കൊണ്ട് വീട്ടിലോട്ടോടി..🤪

– Neetha ( 07-Oct-2019 )

Steve Tales – Part 20 :

SCENE : തൊട്ടടുത്ത വീട്ടിലെ Indian friend ൻ്റെ kids birthday party കഴിഞ്ഞു പിള്ളേർ വീട്ടിലെത്തി.
AMMA: എടാ, party ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? നിങ്ങൾ എന്താ കഴിച്ചത്? STEVE: Cake, pizza, chocolates.. Everything was there…(പെട്ടന്ന് ആരോ door knock ചെയ്യുന്നത് കേട്ട് steve അങ്ങോട്ടോടി. Party യുടെ പങ്ക് parents ന് തരാനായി വന്ന neighbour friend ആയിരുന്നു അത്. സാധനം കയ്പ്പറ്റി മേശപ്പുറത്ത് വച്ചിട്ട് അത് അമ്മയോട് പറയാൻ ആയി വീണ്ടും അടുക്കളയിലോട്ട്).
STEVE: അമ്മേ, they gave somethings for you too. Cake, piza and Saayippu too.. AMMA (thinking): ഇവൻ എന്താ ഈ പറയുന്നത്?
AMMA: സായിപ്പോ? അതെന്താടാ ?STEVE: That sweet thing with milk and something inside…
AMMA: 😂🤣 ഓ… പായസം! (thinking) സാ…യി… പ്  and പാ… യ… സം !! ശെരിയാ, connection ഉണ്ട്….😆 connection ഉണ്ട്…അക്ഷരങ്ങൾ ഒക്കെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റിയാൽ മതി! 😉

Neetha (  07-Aug-2020 )

Steve Tales – Part 19 :

(ഒരു Pokemon – Corona അപാരത) SCENE: Corona കാലത്തെ Home Quarantine ൽ അപ്പനും മക്കളും പലവിധ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാറുണ്ട്. അന്നേ ദിവസത്തെ hot topic മക്കൾ TV ൽ കാണാറുള്ള Pokemon Cartoon നെ പറ്റിയായിരുന്നു.
APPA (മക്കളോട് ): എന്തിന് കൊള്ളാം നിങ്ങളുടെ pokemon? അതിൽ എപ്പോഴും fight, battle, damage, destroy എന്നൊക്കെയല്ലേ ഉള്ളൂ?
STEVE (suddenly):  No.. no…actually it is good.. They battle to destroy their enemies.APPA: ഇതല്ലേ ഞാൻ പറഞ്ഞത്, അതിൽ battle, enemies ഒക്കെ ആണ് എന്ന്.
STEVE: You don’t understand.. That’s because you haven’t seen it completely.
APPA: പോട്ടേ..അതിൽ എന്തേലും നല്ലതുണ്ടോ? ഈ pokemon നെ കൊണ്ട് എന്തേലും use ഉണ്ടോ?
STEVE: Yes, there is one pokemon which generates electricity.
APPA: എങ്കിൽ പിന്നെ നീ ആ പോക്കിമോനെ ഇങ്ങോട്ട് കൊണ്ടുവാ… നമ്മുക്ക് current ഉം കിട്ടും, current bill ഉം save ചെയ്യാം.
STEVE: But that Iight is too much… we don’t need so much. 
APPA: എങ്കിൽ very good… നമ്മുക്ക് ഈ apartment ലെ full electricity ക്കായി use ചെയ്യാം. നീ ഒരെണ്ണം ഇങ്ങ് കൊണ്ട് താ.
STEVE: But we need money.
APPA: ങേ … അതെന്തിനാ?
STEVE: Because we need money to buy Dinosaur DNA !!
APPA: എന്ത്?? 🙄 ഞാൻ പറഞ്ഞത് പോക്കിമോനെ പറ്റിയാണ്… Dinosaur അല്ല .. 
STEVE: Ya, Ya… But we need dinosaur DNA bcoz the same DNA is used in Pokemon too.. [ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അനിയൻ ഉടനേ ചേട്ടന് തുണയായി എത്തി – Yes, he has everything eIse to make it, except the DNA]
APPA: ആഹാ… അപ്പോൾ അത് എവിടുന്ന് മേടിക്കാൻ പറ്റും? ഞാൻ വാങ്ങിക്കൊണ്ട് വരാം… നമ്മുടെ ഈ ‘Netto’ കടയിൽ കിട്ടുമോ?
STEVE: No, no… we can find it only from the beach… But it is very difficult to find.APPA: എങ്കിൽ പിന്നെ money എന്തിനാ? ആ beach ൽ പോയി എടുത്താൽ പോരെ?
STEVE: But now it is Corona days, and we are not allowed to go to the beach.APPA: ഓഹോ… അപ്പൊ ഇപ്പോൾ തൽക്കാലം പോക്കിമോനെ കൊണ്ട് ഒരു ഉപകാരവും ഇല്ല അല്ലേ?[Topic കൈവിട്ട് പോകുന്നു എന്ന് കണ്ട് അപ്പ അടുത്ത പ്രയോഗം നടത്തി ]
APPA: ആകട്ടേ… ഞാൻ ഇപ്പോൾ ഇവിടെ കുറച്ച് cleaning നടത്താൻ പോകുവാ. നിങ്ങളുടെ പോക്കിമോനെ കൊണ്ട് അതിന് എന്തേലും help ചെയ്യാൻ പറ്റുമോ?
STEVE: Ya, there is a water type pokemon. That can help. 
APPA: പക്ഷേ, ഇപ്പോൾ corona അല്ലേ? അപ്പോൾ അതിനേം കിട്ടില്ലല്ലോ?
STEVE: Ya.. But it can help absorb the water….
APPA: അപ്പോൾ പറഞ്ഞു വരുന്നത് ഞാൻ തന്നെ clean ചെയ്യണം എന്നാണല്ലേ?
STEVE: Ya !!! Atleast now you understand !! ( പവനായി വീണ്ടും ശവമായി !!! ) 😆😝

Neetha ( 04-Apr-2020 )

Steve Tales – Part 18 :

SCENE: തലേദിവസം സ്വൽപ്പം കൂടുതൽ വഴക്ക് പറഞ്ഞതിന്റെ കുറ്റബോധത്തിൽ അമ്മ മക്കളെ രണ്ടുപേരെയും അപ്പുറത്തും ഇപ്പുറത്തും കിടത്തി സ്നേഹസംഭാഷണം നടത്തുന്നു.
AMMA (മക്കളോട് ): നിങ്ങൾക്ക് അറിയുമോ? ദൈവം എനിക്ക് രണ്ട് gift തന്നിട്ടുണ്ട്.  ഒന്ന് ദേ ഇവിടെ കിടക്കുന്നു…. മറ്റൊന്ന് ദാ അവിടെ കിടക്കുന്നു.
STEVE (suddenly): Hmm… I know, I know. God made us as your gift, and instead of wrapping us in a gift wrap, he put us in your tummy !!!
AMMA (proudly): Yes, Exactly!!
STEVE (thinking): You know അമ്മേ…. 🤔, God knows about everything. He knows everything about people… places… everything!! But you know what, he needs to learn a lot about gift wraps !!!
AMMA: 😂😂 😘

Neetha ( 20-Mar-2018 )

Steve Tales: 9, 10, 11

Steve Tales – Part 11:

SCENE — Danish medium kindergarten ആയതിനാൽ initially, language was a barrier for kids to interact. But after few days, when we reached school, ഒരു കുട്ടി Steve ന്റെ കൈ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു. That was Kamilie. പിന്നീട് പതുക്കെ പതുക്കെ friends list കൂടി. Alba, Rosa, Marvin, Edwin ,Teo, Emil അങ്ങനങ്ങനെ ….. One day Steve came back home and told appa.
STEVE: അപ്പേ, Kamilie എന്റെ പെണ്ണാ കേട്ടോ….
APPA: 😳😃 എന്നിട്ട് അവൾക്ക് ഇത് അറിയാമോടാ?
APPA & AMMA: 😂😂😂

 – Neetha ( 16/07/2016 )

Steve Tales – Part 10:

SCENE — school ൽ പോകാൻ പിള്ളേരെ ready ആക്കൽ ഒരു ചടങ്ങാണ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും. അതിനാൽ അടവ് ഒന്ന് മാറ്റി പിടിക്കാൻ അമ്മ തീരുമാനിച്ചു.
AMMA (praying aloud) : എന്റെ ഈശോയെ, എനിക്ക് നല്ല മിടുക്കൻമാരായ രണ്ട് പിള്ളേരെ തന്നതിന് thank you. നല്ല good boys ആയി പെട്ടെന്ന് ready ആയി school ൽ പോകാൻ ഒക്കെ അവർക്ക് അറിയാം. അതിനൊക്കെ ഈശോയെ thank you ….
STEVE ( immediately): ഈശോയെ, ഞങ്ങൾ ഈ അമ്മയുടെ വയറ്റിൽ ഉണ്ടായതിന് thank you ഈശോയെ!
AMMA: 😳😳😃 ( പകച്ചു പോയി എന്നിലെ അമ്മ😜)

Neetha (16/07/2016)

Steve Tales – Part 9:

SCENE — Stevu’s first day in Danish kindergarten. ( In Denmark it’s all play and no books or studies in kindergarten). നാട്ടിലെ nursery ൽ പോയ ഓർമ്മയിൽ കൊച്ച് school ൽ പോയി. വൈകിട്ട് amma reached school to bring him back home.
AMMA:  എടാ ടtevu, വാ നമ്മുക്കു വീട്ടിൽ പോകാം. ഇന്നത്തെ ടchool കഴിഞ്ഞു.
STEVE (thinking): പക്ഷേ ഞാൻ ഇന്ന് ഒന്നും പഠിച്ചില്ലല്ലോ അമ്മേ.
AMMA:  😃😃😂

Epilogue (Part – 9):

കൊച്ചിന്റെ ഈ dialogue ഞാൻ നാട്ടിലുള്ള എന്റെ ഒരു friend നോട് പറഞ്ഞു.  She said – ഇവിടെ എല്ലാം പഠിപ്പിക്കും; പക്ഷേ എന്റെ പിള്ളേരും എപ്പോഴും ഇത് തന്നെയാ പറയുന്നത്. 😂😂😂

Neetha (16/07/2016)

Johan Vikris – Part 9 :

Internet “തീർന്നു” പോയതിനാൽ ചേട്ടനും അനിയനും ലാപ്ടോപ്പിൽ “paint” ൽ പടം വരച്ചു  കളിച്ചുകൊണ്ടിരിക്കുന്നു. തൊട്ടടുത്തിരുന്ന് അപ്പ മറ്റൊരു Laptop ൽ office ജോലികളിൽ വ്യാപൃതനായി ഇരിക്കുന്നു. ഇടയ്ക്കിടക്ക് ഇവൻമാർ എന്താണ് ഒപ്പിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നുമുണ്ട്. അനിയന്റെ drawing ന് suggestion ആയി ചേട്ടൻ പറഞ്ഞു – ” Not like that… Draw a line here”. ഇത് കേട്ട ഉടനേ അപ്പ പറഞ്ഞു – “അത് സാരമില്ലടാ… അത് അവിടെ കിടക്കട്ടേ… നീ ബാക്കി വരച്ചോ…”  ഉടനേ അഞ്ച് വയസുകാരൻ അനിയൻ, ചേട്ടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു – “Control Z”. 😳 അത് കേട്ട് ഞെട്ടിത്തരിച്ച അപ്പ, “ങേ? അവന് അ, ആ ,ഇ ,ഈ പോലും അറിയില്ല… എന്നിട്ട് Ctrl Z പോലും…” എന്ന് എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്നു !!😆

– Neetha ( 24-Oct-2018 )